കോട്ടയം: രാത്രിയിൽ കെ.എസ്.ആർ.ടി.സി. പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ. സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി 'അഭിമുഖം' നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും. എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും. ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തിലായി.
പല പ്രീമിയം സർവീസുകളും വെട്ടിക്കുറച്ചു. അവശേഷിക്കുന്നതിൽ യാത്രക്കാരെ കയറ്റാനും തയ്യാറാകുന്നില്ല. സ്ത്രീകളടക്കം യാത്രികരുടെ രാത്രിയാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി.യും പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറും പ്രീമിയം ബസുകൾ ലംഘിക്കുന്നു. രാത്രി പത്തുമുതൽ രാവിലെ ആറുവരെ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സുരക്ഷിതമായ സ്ഥലങ്ങളിൽ നിർത്തണമെന്നാണ് ഗതാഗതവകുപ്പ് മുമ്പ് ഇറക്കിയ സർക്കുലറിലുള്ളത്. 'മിന്നൽ' സർവീസുകളെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.
200 സൂപ്പർഫാസ്റ്റ് ബസുകളാണ് 'പ്രീമിയം' കാറ്റഗറിയിലേക്ക് മാറ്റിയത്. ചാർജും കൂട്ടിയിരുന്നു. യാത്രാസുഖമുണ്ടെങ്കിലും രാത്രിയാത്രയിലും മറ്റുമുള്ള പൊല്ലാപ്പ് കാരണം ജനം ഇതിനെ ഒഴിവാക്കി. മുമ്പ് ഇതേ സർവീസ് സൂപ്പർഫാസ്റ്റായി പോയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്റ്റോപ്പുകളിലെ പതിവ് യാത്രികർ ഇതിനെ കൈവിട്ടു.
കോട്ടയം- കുമളി റൂട്ടാണ് ഈ പരിഷ്‌കാരത്തിൽ ഏറെ വെട്ടിലായതിൽ ഒന്ന്. രാത്രി ഒൻപതിനുശേഷം കോട്ടയംവഴി സർവീസ് നടത്തുന്ന തിരുവല്ല- മധുര, എറണാകുളം- മധുര സൂപ്പർ ഫാസ്റ്റ് ബസുകളാണ് അടുത്തിടെ 'പ്രീമിയം' ആക്കിയത്. തീവണ്ടികളിലുംമറ്റും ദൂരെ സ്ഥലങ്ങളിൽനിന്ന് രാത്രി കോട്ടയത്തെത്തുന്നവരും ജോലിക്കാരായ സ്ഥിരം യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ബസുകളാണിത്. ഇവ പ്രീമിയം ആക്കിയതോടെ കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ പാമ്പാടി, 14-ാംമൈൽ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പുള്ളൂ.
പത്തനംതിട്ടയിൽനിന്ന് കോഴിക്കോടിന് മൂന്ന് പതിറ്റാണ്ടായി ഓടിയിരുന്ന സൂപ്പറും പ്രീമിയമായി. ഇതോടെ ഇലന്തൂർ, പുല്ലാട് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ സ്റ്റോപ്പ് നിർത്തി. വരുമാനം ഇടിഞ്ഞു. കോട്ടയത്തുനിന്ന് തൃശ്ശൂർ, കണ്ണൂർ വഴി കുന്നക്കാടിന് ദിവസേനയുണ്ടായിരുന്ന സർവീസ് വരുമാനനഷ്ടത്തെത്തുടർന്ന് ആഴ്ചയിൽ ഒരിക്കലാക്കി. കോട്ടയം- പാണത്തൂർ ബസും ആഴ്ചയിൽ ഒന്നാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




