Thursday, 12 June 2025

അമേരിക്കൻ താവളങ്ങൾക്ക് നേരെ മിസൈൽ വിന്യസിച്ച് ഇറാൻ

SHARE




ആണവ ചര്‍ച്ചകള്‍ പരാജയപ്പെടുകയും, അമേരിക്കയുമായി സംഘര്‍ഷം ഉണ്ടാകുകയും ചെയ്താല്‍, മേഖലയിലെ മുഴുവന്‍ അമേരിക്കന്‍ താവളങ്ങളും ആക്രമിക്കാന്‍ ഇറാന്‍ നീക്കം. ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെയാണ്, ജൂണ്‍ 11ന് ഔദ്യോഗികമായി തന്നെ, ഇത്തരമൊരു മുന്നറിയിപ്പ് അമേരിക്കയ്ക്കും ഇസ്രയേലിനും നല്‍കിയിരിക്കുന്നത്. ഇറാന്‍-അമേരിക്ക ആണവ ചര്‍ച്ചകളുടെ ആസൂത്രിതമായ ആറാം ഘട്ടത്തിന് തൊട്ടു മുന്‍പ് നടത്തിയ ഈ പ്രസ്താവന, അമേരിക്കന്‍ ചേരിയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു സമ്മര്‍ദത്തിനും ഇറാന്‍ വഴങ്ങില്ലെന്നതിന്റെ വ്യക്തമായ സൂചനയായാണ്, ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍, വന്‍ സംഘര്‍ഷമുണ്ടാകുമെന്ന അമേരിക്കയുടെ മുന്നറിയിപ്പാണ്, ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ എല്ലാ അമേരിക്കന്‍ താവളങ്ങളും നശിപ്പിക്കുമെന്നും, ഇവയെല്ലാം തന്നെ, ഇറാന്റെ പരിധിയിലാണെന്നുമാണ നസീര്‍സാദെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. പുതിയ ആണവ കരാറില്‍ എത്തിയില്ലെങ്കില്‍, ഇറാനു നേരെ ബോംബാക്രമണം നടത്തുമെന്നാണ്, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നത്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user