Tuesday, 8 July 2025

ഗ്രാമീണ ടൂറിസത്തിന് പുതിയ പദ്ധതിയുമായി കേരളം; 100 സ്ത്രീകൾക്ക് സഹായം

SHARE

 
ഗ്രാമീണമേഖലയിലേക്കും, ഉൾനാടൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 'ഫ്രഷ്-അപ്പ് ഹോംസ്' എന്ന പുതിയ സംരഭത്തിന് തുടക്കമിടുന്നു. ഇതിലൂടെ സ്ത്രീ സൗഹൃദ ടൂറിസത്തിൽ പുതിയൊരു ചുവട് വെയ്പ്പാണ് നടത്തുന്നത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി (kerala responsible tourism mission society,കെആർടിഎം) യാണ് ഈ സംരംഭം നടപ്പാക്കുന്നത്. സ്ത്രീകൾ നടത്തുന്ന 100 ഫ്രഷ് അപ്പ് ഹോമുകൾക്ക് സാമ്പത്തിക സഹായം നൽകും. സ്ത്രീ ശാക്തീകരണത്തോടൊപ്പം സംസ്ഥാനത്തെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യ പരിമിതികൾ പരിഹരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരിച്ചറിഞ്ഞിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പരിമിതികളിൽ ഒന്നായ മതിയായ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഫ്രഷ്-അപ്പ് ഹോമിലും ശുചിമുറി, കുളിമുറി, ശുദ്ധജലം, വായുസഞ്ചാരവും വെളിച്ചവുമുള്ള വിശ്രമസ്ഥലം, സാനിറ്ററി പാഡ് ഇൻസിനറേറ്റർ എന്നിവയുൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ ഉണ്ടായിരിക്കും യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള വിശ്രമകേന്ദ്രം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.

കെ ആർ ടി എമ്മിൽ രജിസ്റ്റർ ചെയ്ത വനിതാ സംരംഭകർക്ക് യൂണിറ്റിന് 25000 രൂപ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ടൂറിസം വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user