നൈഗാവ്: പുറത്തേക്ക് പോകാനുള്ള തിരക്കിനിടെ അമ്മയുടെ ശ്രദ്ധ ഒരു നിമിഷം തെറ്റി. നാല് വയസുകാരി ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ് മരിച്ചു. മഹാരാഷ്ട്രയിലെ നൈഗാവിലാണ് സംഭവം. 4 വയസ് പ്രായമുള്ള അൻവിക പ്രജാപതി എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. ഫ്ലാറ്റിലെ ഡക്റ്റ് വിൻഡോയിലൂടെയാണ് കുട്ടി താഴേയ്ക്ക് വീണത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്.
ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നൈഗാവിലെ ബന്ധുവിന്റെ വീട്ടിലെത്തിയതായിരുന്നു നാല് വയസുകാരിയും അമ്മ അഞ്ജലി പ്രജാപതിയും. വീട്ടിലേക്ക് തിരിച്ച് പോകാനായി രാത്രി 8.15ഓടെ ഫ്ലാറ്റിന് പുറത്തേക്ക് ഇരുവരും ഇറങ്ങി. ചെരിപ്പ് ഇടാനായി കുട്ടിയെ അഞ്ജലി ഷൂ റാക്കിന് മുകളിൽ ഇരുത്തി. ഈ സമയത്ത് ഷൂറാക്കിന് പിന്നിലുള്ള ഡക്റ്റ് വിൻഡോ പാതി തുറന്ന് കിടന്നിരുന്നത് അഞ്ജലി ശ്രദ്ധിച്ചിരുന്നില്ല. ഷൂറാക്കിൽ നിന്നും എഴുന്നേറ്റ കുഞ്ഞ് ഡക്റ്റ് വിൻഡോയിൽ ഇരിക്കാൻ ശ്രമിച്ചതോടെ ബാലൻസ് തെറ്റി പന്ത്രണ്ടാം നിലയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക