Friday, 18 July 2025

എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും തത്സമയ റിസർവേഷൻ; സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം..

SHARE

 
ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റേഷനുകളിൽ കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ 8 ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.

ചെന്നൈ സെൻട്രൽ - വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ - നാഗർകോവിൽ വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ - ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ - മഡ്ഗാവ് വി ബി എക്സ്പ്രസ്, മധുര - ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user