Thursday, 24 July 2025

പെറ്റിക്കേസ് പിഴ സ്വന്തം കീശയില്‍; നാല് വര്‍ഷത്തിനിടെ കൊച്ചിയില്‍ സിപിഒ തട്ടിയത് 16 ലക്ഷം രൂപ; സസ്‌പെന്‍ഷന്‍

SHARE

 
കൊച്ചി: പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. നാല് വര്‍ഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ശാന്തി കൃഷ്ണനെ എറണാകുളം റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തു.

ഡിഐജി ഓഫീസില്‍ നിന്ന് സാധാരണ രീതിയില്‍ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2018-2022 കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. പിഴ ഈടാക്കുന്ന തുക കുറച്ച് കാണിച്ചു കൊണ്ടുള്ള തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ശാന്തി കൃഷ്ണ സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user