Showing posts with label Ernakulam. Show all posts
Showing posts with label Ernakulam. Show all posts

Sunday, 2 November 2025

താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഭീഷണിക്കത്ത്

താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഭീഷണിക്കത്ത്

താമരശ്ശേരി ബിഷപ്പിനും സെന്റ് റീത്താസ് സ്കൂളിനും ഭീഷണിക്കത്ത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്നൊരു സംഘടനയുടെ പേരിൽ  അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. താമരശ്ശേരി ബിഷപ്പിന് വധഭീഷണി മുഴക്കിയ കത്ത് ബിഷപ്പിന്റെ ഓഫീസിലാണ് ലഭിച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്. ഹിജാബ് വിഷയം കത്തിൽ പരാമർശിക്കുന്നുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ.

അതേസമയം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ലഭിച്ച ഭീഷണിക്കത്തിൽ,  ശബരിമലയിലെ സ്വർണ്ണ മോക്ഷത്തോടനുബന്ധിച്ച് കേരളത്തിലെ മാറിവരുന്ന ജനവികാരം കണക്കിലെടുത്ത് പറഞ്ഞു ഉറപ്പിച്ച വ്യവസ്ഥകളിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി തങ്ങളാൽ സ്പോൺസർ ചെയ്തു നടപ്പിലാക്കിയ ഒരു പ്രോഗ്രാം ആയിരുന്നു പള്ളുരുത്തി ഹിജാബ് പ്രശ്നമെന്ന് പറയുന്നു. ഹിജാബ് വിഷയത്തിൽ  സർക്കാരിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണം ആണ് ലഭിച്ചതെന്നും കത്തിൽ പരാമർശിക്കുന്നു.

കേരളത്തിൽ 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാൽ സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നും ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യയുടെ പേരിലയച്ച കത്തിൽ പറയുന്നു. മാത്രമല്ല സർക്കാർ അർത്ഥ സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾ 70% എങ്കിലും മുസ്ലിം സമുദായത്തിൽപെട്ടവർക്കായി മാറ്റിവെക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കൈപ്പടയിൽ എഴുതിയ കത്ത് തപാലിലാണ് എത്തിയത്. ഭീഷണിക്കത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം; രോഗം ബാധിച്ചത് ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്ക്, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം; രോഗം ബാധിച്ചത് ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്ക്, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

 കൊച്ചി: കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 1 November 2025

ചെറായിയില്‍ കാറുമായി 16കാരന്റെ പരാക്രമം; വയോധികയെ ഇടിച്ചിട്ടു; ഗുരുതര പരിക്ക്

ചെറായിയില്‍ കാറുമായി 16കാരന്റെ പരാക്രമം; വയോധികയെ ഇടിച്ചിട്ടു; ഗുരുതര പരിക്ക്

കൊച്ചി: ചെറായിയില്‍ കാറുമായി പതിനാറുകാരന്റെ പരാക്രമം. പതിനാറുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് വയോധികയ്ക്ക് സാരമായ പരിക്കേറ്റു. ചെറായി മുതല്‍ എടവനക്കാടുവരെയാണ് കൗമാരക്കാരന്‍ കാര്‍ ഓടിച്ചത്.

ഇന്നോവ ക്രിസ്റ്റ വാഹനമാണ് പതിനാറുകാരന്‍ ഓടിച്ചത്. ചെറായി, ഞാറയ്ക്കല്‍, എടവനക്കാട് എന്നിവിടങ്ങളില്‍വെച്ച് നിരവധി വാഹനങ്ങളില്‍ കാര്‍ ഇടിച്ചു. പലയിടത്ത് വെച്ചും നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വണ്ടി നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ വാഹനം ഞാറക്കയ്ല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കത്തിയുമായെത്തി പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവം; പിടിയിലായത് പശ്ചിമബംഗാൾ സ്വദേശി, കേസെടുത്തു

കത്തിയുമായെത്തി പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവം; പിടിയിലായത് പശ്ചിമബംഗാൾ സ്വദേശി, കേസെടുത്തു

 കൊച്ചി: ഇടപ്പള്ളിയില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ കത്തിയുമായി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായത് പശ്ചിമബംഗാൾ സ്വദേശി. പ്രതിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കത്തിയുമായി എത്തിയ പ്രതി പെണ്‍കുട്ടിക്ക് നേരെ തിരിയുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ബര്‍മുഡ മാത്രം ധരിച്ചായിരുന്നു അക്രമി എത്തിയത്. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും തൊട്ടടുത്ത റോഡില്‍ വെച്ച് യുവാക്കള്‍ അക്രമിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രദേശത്തെ വീടുകളിലും ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ; സ്പോൺസറുമായി കരാറില്ലെന്ന GCDA വാദം പൊളിയുന്നു

കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ; സ്പോൺസറുമായി കരാറില്ലെന്ന GCDA വാദം പൊളിയുന്നു

അർജന്റീനയുടെ കൊച്ചിയിലെ മത്സരത്തിൽ സ്പോൺസറുമായി കരാറില്ലെന്ന ജിസിഡിഎ വാദം പൊളിയുന്നു. സ്പോൺസർക്ക് കലൂർ സ്റ്റേഡിയം കൈമാറിയത് മൂന്ന് പേർ ഒപ്പിട്ട കരാറിന്റെ ബലത്തിൽ. ജിസിഡിഎ സെക്രട്ടറി, സ്പോൺസർ, എസ്കെഎഫ് ചീഫ് എൻജിനിയർ എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. സെപ്റ്റംബർ 26നാണ് രേഖ പ്രകാരം സ്റ്റേഡിയം കൈമാറിയത്. കരാറിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

അപൂർണമായ കരാറിൻ്റെ അനുബന്ധം എന്ന നിലയിൽ തയാറാക്കിയതാണ് കടലാസ്. സ്റ്റേഡിയത്തിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് കരാറിൽ ഇല്ല. സ്റ്റേഡിയത്തിനുണ്ടാകുന്ന നഷ്ടത്തിൻ്റെ ഉത്തരവാദിത്തം ആർക്കെന്ന വിവരങ്ങളും ഇല്ല. നേരത്തെ അർജന്റീനയുടെ മത്സരത്തിന്റെ പേരിൽ കലൂർ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത് കായിക മന്ത്രി പറഞ്ഞിട്ടെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. സ്പോൺസർക്ക് എസ്‌കെ‌എഫ് കരാറില്ലാതെ സ്റ്റേഡിയം വിട്ടുനൽകിയെന്നും രേഖകളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സ്പോൺസറുമായുള്ള അപൂർണമായ കരാർ പുറത്തുവന്നത്.

അതേസമയം കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ ജിസിഡിഎ ചെയർമാനും സ്പോൺസർക്കുമെതിരെ കോൺ​ഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പൊതുസ്വത്ത് കയ്യേറി അനധികൃത നിർമ്മാണം നടത്തിയെന്നാണ് പരാതി. സ്‌റ്റേഡിയം കൈമാറ്റത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.