Thursday, 24 July 2025

കോഴിക്കോട് കാക്കൂരിൽ ബൈക്ക്-കാർ കൂട്ടിയിടി; 18കാരന്റെ ദാരുണാന്ത്യം

SHARE

 
കോഴിക്കോട്: കാക്കൂരില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തില്‍ ഷെറീജ് (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധു പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാക്കൂരില്‍ ബസ് സ്റ്റോപ്പിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. പി.സി പാലം ഭാഗത്ത് മരണ വീട്ടില്‍ വന്ന് മടങ്ങുകയായിരുന്ന ഷെറീജ് ഓടിച്ച സ്‌കൂട്ടര്‍ മെയിന്‍ റോഡിലേക്ക് പ്രവേശിച്ചപ്പോള്‍, കോഴിക്കോട് ഭാഗത്തു നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെറീജിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ്: കപ്പുറം കുമ്പളത്ത് മാറായില്‍ മുജീബ് (കുവൈത്ത്). മാതാവ്: ഉസ്‌വത്ത്. സഹോദരങ്ങള്‍: ദില്‍ നവാസ് (സൗദി അറേബ്യ), റമീസ്. വട്ടോളി ബസാര്‍ കിനാലൂര്‍ റോഡില്‍ ഓട്ടോ സ്റ്റാന്‍ഡിനടുത്ത് പച്ചക്കറി കച്ചവടം നടത്തിയിരുന്ന പിതാവ് മുജീബ് രണ്ടു മാസം മുമ്പാണ് ഗള്‍ഫില്‍ പോയത്. പിതാവ് എത്തിയതിനു ശേഷം കപ്പുറം ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user