ബെംഗളൂരു: ബെംഗളൂരുവിലെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം. ജിഎസ്ടി നോട്ടീസുകൾ പിൻവലിക്കാൻ തീരുമാനം. നിരവധി ചെറുകിട കച്ചവടക്കാർക്ക് കഴിഞ്ഞ മൂന്നു വർഷത്തെ ജിഎസ്ടി കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരുന്നു. 9000 കച്ചവടക്കാർക്ക് 18000 നോട്ടീസുകൾ എങ്കിലും കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കിട്ടി എന്നാണ് ഏകദേശ കണക്ക്. വാണിജ്യ നികുതി വിഭാഗമാണ് ഇത്തരത്തിൽ നോട്ടീസുകൾ നൽകിയത്. ബിസിനസ് ഇടപാടുകൾക്ക് പുറമെ സ്വകാര്യ ഇടപാടുകൾ കൂടി ജിഎസ്ടിയുടെ പരിധിയിൽ വന്നതാണ് കച്ചവടക്കാരെ ചൊടിപ്പിച്ചത്. ഇതിനെതിരെ നാളെ ബംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചെന്ന് ചെറുകിട കച്ചവടക്കാരുടെ സംഘടന അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക