Thursday, 3 July 2025

ജില്ലയിൽ 300ലധികം ഹോട്ടലുകൾ പൂട്ടി

SHARE


കാസർഗോഡ് : പരമ്പരാഗത ഭക്ഷണ ശാലകൾ  കേരളത്തിൽ അധികം താമസിക്കാതെ തന്നെ അന്യം നിന്നു പോകുമെന്ന് ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ.ഹോട്ടൽ മേഖലയിൽ പേരിന് ഏതെങ്കിലും സാധനത്തിന്റെ വില കുറഞ്ഞുവരുബോൾ  അത് അടുത്ത പ്രാവശ്യം രണ്ടിരട്ടിയിൽ കൂടുതലായി വന്ന്   അധിക ബാധ്യതയായി തീരുന്ന ഒരു പ്രവണതയും കുറച്ച് കാലമായി കണ്ടുവരാറുണ്ട്. എന്നാൽ  ഒരു ഉൽപ്പന്നത്തിൽ  വില കുറയുമ്പോൾ മറ്റുൽപ്പന്നങ്ങൾക്കു തീ വില കയറി നിൽക്കുന്നതും പലപ്പോഴും വിമർശിക്കുന്നവർ കാണാറില്ലെന്നും  ഹോട്ടൽ ബിസിനസ് ചെയ്യുന്നവർ പറയുന്നു. ഇങ്ങനെ ഉളളവർ മാധ്യമങ്ങളെയും  മറ്റും കൂട്ടുപിടിച്ച്  വ്യക്തിഹത്യ നടത്തുന്നത് വഴി  പരമ്പരാഗത ഇടത്തരം കടകൾ  നടത്തുന്ന ഹോട്ടലുകാർ പിന്നോക്കം പോകാനും ഒരു കാരണമാകുന്നുണ്ട്

സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ഒരു ഹോട്ടൽ കൊണ്ട് തന്നെ വിവിധ വിഭാഗങ്ങളിലായി നിരവധി തൊഴിലാളികൾക്ക് അവസരം ലഭിക്കുമ്പോൾ അതിന് മറുപുറമായി അവരുടെ ഹെൽത്ത് കാർഡ് എടുക്കുന്നതിനും.. ലേബർ ഓഫീസിൽ വർഷാവർഷം തുക അടക്കുന്നതിനും ഒപ്പം ഇടിത്തീ എന്നപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അവരുടെ പേരിൽ വർഷം രണ്ട് തവണ  നികുതിയുംഅടക്കേണ്ടി വരുന്നു. ഇതിൻ്റെ ചിലവ് എല്ലാം ഹോട്ടൽ ഉടമകൾ  തന്നെയാണ്  വഹിക്കേണ്ടി വരുന്നത്.. അതിനുപുറമേ മറ്റു ലൈസൻസ്, കരണ്ട് ബില്ല് വാടക, സർചാർജുകൾ എല്ലാം വയ്ക്കേണ്ടത് ഹോട്ടൽ വ്യവസായം ചെയ്യുന്ന ഉടമ തന്നെ



നീലേശ്വരം ദേശീയപാത നവികരണവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വിവിധ വകുപ്പുകളുടെ ഫീസ് വർധനവും കാരണം കാസർഗോഡ് ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയത് 300ലേറെ ഹോട്ടലുകൾ. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ നിലവിലെ ഹോട്ടലുകൾ മിക്കതും പൂട്ടേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്.

നിയമാനുസരണം ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നേരെ സർക്കാരിന്റെ വിവിധ വകുപ്പുകൾ കർക്കശ നിലപാടുകൾ സ്വീക രിക്കുമ്പോൾ യാതൊരുലൈ സൻസുകളും സുരക്ഷകളും ഇല്ലാതെ പ്രവർത്തിക്കുന്ന

തട്ടുകടകൾക്കെതിരേ യാതൊ രു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെ ന്നാണ് ഉടമകളുടെ ആക്ഷേപം.

തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ്, ഫുഡ് സേ ഫ്റ്റി ഹെൽത്ത് ലൈസൻസു കൾ, മറ്റു നികുതികളുടെ വർ ധനവ്, മാലിന്യ സംസ്‌കരണ ത്തിൻ്റെ പേരു പറഞ്ഞ് പൊല്യൂ ഷൻ കൺട്രോൾ ബോർഡിന്റെ കർശന നിബന്ധനകൾ, വൈ ദ്യുതി ബിൽ, ഗ്യാസ് സിലിണ്ടർ തുക എന്നിവയ്ക്ക് പുറമെ തൊ ഴിലാളികളുടെ ക്രമാതീതമായ ശമ്പള വർധനവ് എന്നിവ കാ രണം മുടക്ക് മുതൽ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാ ണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.


അന്യസംസ്ഥാന തൊഴി ലാളികളെ ജോലിക്ക് എടുക്കു മ്പോൾ അവരുടെ വൈദ്യ പരിശോധന നടത്തേണ്ട ഉത്തരവാ ദിത്വം ഹോട്ടൽ ഉടമകൾക്കാ ണ് ഇതിനു തന്നെ ഏകദേശം ആയിരത്തിലേറെ രൂപ ചെല വാക്കേണ്ടി വരുന്നു. ഈ തൊ ഴിലാളികൾ ഏതാനും ദിവസം മാത്രം ജോലിയെടുത്ത് ഒഴിവാ യി പോയാൽ പകരം എടുക്കു ന്ന തൊഴിലാളികളുടെ ആരോ ഗ്യപരിശോധനാ ഫീസും ഇതേ ഹോട്ടലുടമ തന്നെ വഹിക്കേ ണ്ടി വരുന്നു. ഇത്തരത്തിലും വലിയൊരു സാമ്പത്തിക ബാ ധ്യത ഉടമകൾക്ക് വരുന്നു. ഇതേ സ്ഥിതി തുടർന്നാൽ അ ടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം ഇനിയും വർധിക്കും. നല്ല നിലയിൽ പ്രവർത്തിക്കു ന്ന മിക്ക ഹോട്ടലുകളും അഭി മാനത്തിന്റെ പേരിലാണ് അട ച്ചുപൂട്ടാതെ പിടിച്ചുനിൽക്കുന്ന തെന്നും ഹോട്ടലുടമകൾ പറ യുന്നു.

മതിയായ രേഖകളോടെ പ്രവർത്തിക്കുന്ന ഹോട്ടലു കളെ വിവിധ പരിശോധനയുടെ പേരിൽ വിവിധ വകു പ്പുകൾ പീഡിപ്പിക്കുമ്പോൾ യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃത ഭക്ഷണ വിൽപന ശാല കൾക്കെതിരേ നടപടി കൈ ക്കൊള്ളാൻ അധികൃതർ തയാറാകുന്നില്ലെന്ന് ഹോ ട്ടൽ റസ്റ്റോറൻസ് അസോ സിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര. ഒരു ഹോ ട്ടൽ അടക്കുമ്പോൾ നിരവധി തൊഴിലാളികളുടെ ഉപജി വന മാർഗമാണ് നഷ്ടമാകുന്നത്



 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user