Wednesday, 2 July 2025

36,000 അടി മുതൽ 10,000 അടിയിലേക്ക് വേഗത്തിൽ വീണു; യാത്രക്കാർ ഇപ്പോഴും ഭീതിയിൽ

SHARE



36000 അടി ഉയരത്തിൽ പറന്ന വിമാനം നിമിഷ നേരങ്ങൾകൊണ്ട് 10,500 താഴേക്ക് പോയി. ഷാങ്ഹായിൽ നിന്ന് ടോക്കിയോയിലേക്ക് പറന്ന ജപ്പാൻ എയർലൈൻസ് ബോയിംഗ് 737 വിമാനമാണ് വലിയൊരു ദുരന്തം മുന്നിൽ കണ്ടത്. വിമാനത്തിന്റെ അപ്രതീക്ഷിത തകരാറിന് പിന്നാലെ യാത്രക്കാർക്ക് ഓക്സിജൻ മാസ്കുകൾ നൽകി.

വിമാനത്തിൽ 191 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. വലിയ പരിഭ്രാന്തിയിലൂടെ ആയിരുന്നു കടന്നുപോയതെന്ന് യാത്രക്കാരെല്ലാം ഒരേ ശ്വാസത്തിൽ പറയുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം കൻസായി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ജപ്പാൻ എയർലൈൻസും അവരുടെ ഉപസ്ഥാപനമായ സ്പ്രിംഗ് ജപ്പാനും കോഡ്-ഷെയർ കരാറനുസരിച്ച് പ്രവർത്തിക്കുന്ന വിമാനത്തിലായിരുന്നു തിങ്കളാഴ്ച സംഭവം. ഏകദേശം 36,000 അടി ഉയരത്തിൽ നിന്ന് വെറും 10 മിനിറ്റിനുള്ളിൽ 10,500 അടിയിലേക്ക് വിമാനം അതിവേഗം താഴുകയായിരുന്നുവെന്ന് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user