കൊച്ചി ∙ അമ്പലമുകൾ കൊച്ചി റിഫൈനറി പരിസരത്ത് തീപിടിത്തം. ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) ഹൈടെൻഷൻ കേബിളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ വൻതോതിൽ പുക മൂടിയിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായെന്നും ആളപയാമില്ലെന്നുമാണ് അധികൃതർ പറയുന്നത്. ബിപിസിഎൽ ഗേറ്റിനു മുന്നിൽ പ്രദേശവാസികളുടെ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്.
അപകടത്തിൽ 5 ജീവനക്കാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആളുകൾ വീട് വിട്ടിറങ്ങി. അയ്യൻകുഴി പ്രദേശത്തെ 45ഓളം വിടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായാണ് വിവരം. ദേഹാസ്വാസ്ഥ്യമുണ്ടായ ഏതാനും നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് അറിയുന്നു.
വൈകിട്ട് 4.30ഓടെ ഈ ഭാഗത്ത് നിന്നും ഗുണ്ടുകൾ പൊട്ടുന്നത് പോലെയുള്ള ശബ്ദമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ശബ്ദത്തിന് പിന്നാലെ പ്രദേശത്ത് പുക പടരുകയായിരുന്നു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. റിഫൈനറിയിലെ വെയർ ഹൗസിന് അകത്ത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തമാണ് അപകട കാരണമെന്നും പറയുന്നുണ്ട്. അപകടകാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക