അമ്പലപ്പുഴ: ഭക്ഷ്യ സുരക്ഷ വകുപ്പും, കേരള ഹോട്ടൽ& റെസ്റ്റോറന്റ് അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഫോസ്റ്റ് ടാക് ട്രൈനിംഗ് ക്യാമ്പ് വളഞ്ഞവഴി വ്യാപാര ഭവനിൽ നടന്നു. ഭക്ഷ്യ സുരക്ഷ അമ്പലപ്പുഴ സർക്കിൾ ഓഫീസർ ശ്രീമതി മീരാ ദേവി എം അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ , ഹാരിസ്, എസ്. ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗിരിജ എ.എം (IQCS) ക്ലാസ് നയിച്ചു. അമ്പലപ്പുഴ സർക്കിൾ പരിധിയിലെ അമ്പതോളം ഹോട്ടലിലെ പാചക തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ശ്രീമതി സൗമ്യ റാണി, ശ്രീമതി റമീസ എസ്, എന്നിവർ പങ്കെടുത്തു. KHRA അമ്പലപ്പുഴ യൂണിറ്റ് ഭാരവാഹികളായ കബീർ റഹുമാനിയ, അബ്ദുൽ ജബ്ബാർ പനച്ചുവട്, ഇക്ബാൽ താജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക