തിരച്ചിലിനിടെ നരഭോജി കടുവ വനപാലക സംഘത്തിനുമുന്നില്‍. വെള്ളിയാഴ്ച കാളികാവ് റാവുത്തന്‍കാട് ഭാഗത്താണ് ദൗത്യസംഘം കടുവയെ നേരില്‍ക്കണ്ടത്.സംഘത്തിനുനേരെ ചീറിയടുത്ത കടുവയില്‍നിന്ന് രക്ഷപ്പെടാനായി വനപാലകര്‍ പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. തുടര്‍ന്ന് ഓടിപ്പോയ കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കഴിഞ്ഞമാസം 15ന് അടയ്ക്കാക്കുണ്ടില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കടുവയ്ക്കായി തിരച്ചില്‍ ആരംഭിച്ചത്. അടക്കാക്കുണ്ട് കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്താണ് പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നത്.കടുവയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളില്‍ കൂടുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക