Showing posts with label Malappuram. Show all posts
Showing posts with label Malappuram. Show all posts

Thursday, 29 January 2026

ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് തെരച്ചില്‍

ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് തെരച്ചില്‍

മലപ്പുറം: നിലമ്പൂർ ബിവറേജസിനു സമീപം കത്തിക്കുത്ത്. സംഭവത്തില്‍ വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദ് (29) എന്നയാൾക്ക് പരിക്കേറ്റു. ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിനോദിന്‍റെ വലതു കൈക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കുണ്ടെന്നാണ് വിവരം. വിനോദിനെ കുത്തിയ ആൾക്കായി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; എത്തിച്ചത് ബെംഗളൂരുവില്‍ നിന്ന്; കേന്ദ്രം തേടി പൊലീസ്

40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; എത്തിച്ചത് ബെംഗളൂരുവില്‍ നിന്ന്; കേന്ദ്രം തേടി പൊലീസ്

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ വന്‍ ലഹരിലഹരി വേട്ട. 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെ വഴിക്കടവ് പൊലീസ് ആണ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് വില്‍പ്പനയ്ക്കായി ലഹരി എത്തിച്ചത്. ഇന്നലെ രാത്രി 9.00 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്. എംഡിഎംഎ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. എംഡിഎംഎ കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്‌സൈസിലും കേസ്സ് നിലവിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 28 January 2026

ജയിലിൽ വെച്ച് കുറുവ സംഘം പഠിപ്പിച്ച തന്ത്രങ്ങൾ ഉപയോഗിച്ച് മോഷണം, തെളിവുകളവശേഷിപ്പിക്കാതെ മടക്കം, 'സ്പൈഡർ സുനി'യും കൂട്ടാളിയും പിടിയിൽ

ജയിലിൽ വെച്ച് കുറുവ സംഘം പഠിപ്പിച്ച തന്ത്രങ്ങൾ ഉപയോഗിച്ച് മോഷണം, തെളിവുകളവശേഷിപ്പിക്കാതെ മടക്കം, 'സ്പൈഡർ സുനി'യും കൂട്ടാളിയും പിടിയിൽ

മലപ്പുറം: വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ പരമ്പര നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് 'സ്പൈഡർ സുനി' എന്നറിയപ്പെടുന്ന സുനിൽ പി (47), സഹായി ജിതേഷ് (39) എന്നിവർ പിടിയിൽ. കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ നിന്നുമാണ് സുനിലിനെയും കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ വീട്ടിൽ നിന്ന് ജിതേഷിനെയും പിടികൂടിയത്. ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെയും വള്ളികുന്നം ഇൻസ്പെക്ടർ സുരേഷ് കുമാർ ആറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ, തെക്കേമങ്കുഴി, വട്ടയ്ക്കാട്, കിണറുമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ അടച്ചിട്ടിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം. ശാസ്ത്രീയ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിവന്ന മോഷണങ്ങളിൽ മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. 40-ഓളം വാഹന മോഷണക്കേസുകളിൽ പ്രതിയായിരുന്ന സുനിൽ ജയിലിൽ വെച്ച് തമിഴ് കുറുവ സംഘത്തിൽ നിന്ന് പഠിച്ച തന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.

അവധി ദിവസങ്ങളിൽ ബുള്ളറ്റിലെത്തി അടച്ചിട്ട വീടുകൾ കണ്ടെത്തുന്ന സുനിൽ, രാത്രിയിൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെ സഞ്ചരിച്ചാണ് മോഷണത്തിനെത്തുന്നത്. സിസിടിവിയിൽ പെടാതിരിക്കാനും ആളുകളെ ഭയപ്പെടുത്താനും ലുങ്കി തലയിലൂടെ പുതച്ച് അടിവസ്ത്രം മാത്രം ധരിച്ചാണ് ഇയാൾ എത്തിയിരുന്നത്. ജിതേഷാണ് ഇയാളെ പലപ്പോഴും മോഷണ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. 30-ഓളം മോഷണങ്ങൾ നടത്തിയതായി സുനിൽ സമ്മതിച്ചു. മോഷ്ടിച്ച മുതലുകൾ കണ്ടെത്താൻ മെറ്റൽ ഡിറ്റക്ടറും ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാറും ഉപയോഗിച്ച് പരിശോധന നടത്തും. പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം നിലമ്പൂരിൽ ക്ഷേത്രത്തിൽ അതിക്രമം നടത്തിയ 37 കാരൻ അറസ്റ്റിൽ

മലപ്പുറം നിലമ്പൂരിൽ ക്ഷേത്രത്തിൽ അതിക്രമം നടത്തിയ 37 കാരൻ അറസ്റ്റിൽ

മലപ്പുറത്ത് ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി വിഗ്രഹമടക്കം നശിപ്പിച്ച് നാശനഷ്ടം വരുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവിൽ അതിക്രമിച്ചു കയറിയ നല്ലം തണ്ണി മണ്ണക്കടവ് വീട്ടിൽ നദീർ എന്ന 37 കാരനാണ് അറസ്റ്റിലായത്. ക്ഷേത്ര കുടുംബപ്രതിനിധി നൽകിയ പരാതിയിലാണ് ഇയാളെ നിലമ്പൂർ എസ്.ഐ. സൈഫുള്ള അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ പതിനാല് വയസ്സ് പ്രായം വരുന്ന കുട്ടിയുമായി തന്റെ സ്വന്തം കാറിൽ എത്തിയ പ്രതി ക്ഷേത്രത്തിലെ ദേവീ ശ്രീകോവിലിനകത്ത് കയറി വിഗ്രഹത്തിനടക്കം നാശനഷ്ടം വരുത്തുകയുമായിരുന്നു. ഓഫീസിൻ്റെ പൂട്ട് തകർക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിൽ അക്രമം നടത്തുന്നത് കണ്ട് ചോദിക്കാനെത്തിയ സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സംഭവമറിഞ്ഞ സ്ഥലത്തെത്തിയ നിലമ്പൂർ ഡി.വൈ.എസ്.പി. സജു കെ. എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സി.സി.ടി.വികളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 27 January 2026

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും, പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമര്‍ശനം

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും, പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമര്‍ശനം

മലപ്പുറം :  മലപ്പുറത്ത് വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറയിൽ ദേശീയ പാത 66 ൽ ടോൾ പിരിവ് ഉടൻ തുടങ്ങും. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 145 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതി. ടോൾ പ്ലാസയുടെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവിൽ താമസിക്കുന്നവര്‍ക്ക് 340 രൂപയുടെ മാസാന്ത പാസിന് അര്‍ഹതയുണ്ട്. ബസ്/ ട്രക്ക് എന്നിവയ്ക്ക് 495 രൂപയും , വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ഈടാക്കും. ഹെവി കൺസ്ട്രക്‌ഷൻ മെഷിനറി വാഹനങ്ങൾക്ക് 775 രൂപയും, ഏഴും അതിൽ കൂടുതലും ആക്സിലുകളുള്ള വാഹനങ്ങൾക്ക് 945 രൂപയുമാണ് നിരക്ക്.

പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന വിമര്‍ശനവും ഇതിനോടകം ഉയർന്നിട്ടുണ്ട്. രാമനാട്ടുകര മുതൽ തുടങ്ങുന്ന റീച്ചിൽ, കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ പണി തീരാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും ജനപ്രതിനിധികളും. ആദ്യം പണി പൂ‍ര്‍ത്തിയാക്കട്ടെന, അതിന് ശേഷം ടോൾ പിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. 