ദില്ലി: ഹരിയാനയിൽ സ്കൂള്‍ പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മുടി വെട്ടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന്‍റെ ദേഷ്യത്തിനാണ് പ്രിൻസിപ്പാളിനെ ആക്രമിച്ചത്.
പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്. ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയൽ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസരത്തുവെച്ചാണ് അതിദാരുണമായ കൊലപാതകം നടന്നത്.
സ്കൂളിലെ പ്രിന്‍സിപ്പാള്‍ ജഗ്ബിര്‍ സിങിനെ രണ്ടു വിദ്യാര്‍ത്ഥികള്‍ കത്തികൊണ്ട് ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പാളിനെ സ്കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക