തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവകാല റെക്കോഡിൽ എത്തിയതോടെ പിടിച്ചു നിൽക്കാൻ കഴിയാതെ ഹോട്ടൽ മേഖല. ഇതോടൊപ്പം അവശ്യസാധനങ്ങളുടെ വില ഉയർന്നതും തിരിച്ചടിയായി. വിലവർധനയടക്കമുള്ള കാരണങ്ങളാൽ പൂട്ടുന്ന ഹോട്ടലുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.
തെക്കൻ ജില്ലകളിൽ ഒരുകിലോ തേങ്ങയ്ക്ക് 100 രൂപവരെ വിലയുണ്ട്. ചെറിയ ഹോട്ടലിൽപ്പോലും ദിവസം കുറഞ്ഞത് 20 തേങ്ങയെങ്കിലും വേണ്ടിവരുന്നു. വെജിറ്റേ റിയൻ ഹോട്ടലുകളിൽ പലഹാരങ്ങൾക്കും കറികൾക്കും കൂടുതൽ
നാളികേരം ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ നഷ്ടമുണ്ടാക്കുകയാണിപ്പോൾ. ഗുണനിലവാരമുള്ള വെളിച്ചെണ്ണയ്ക്ക് 420 മുതൽ 440 രൂപവരെ മില്ലുടമകൾ വാങ്ങു ന്നു.ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽമാത്രം വെളിച്ചെണ്ണ ഉപയോഗിക്കേണ്ടിവരുന്ന അവ സ്ഥയാണെന്ന് ഹോട്ടലുടമകൾ പറയുന്നു.
അഞ്ചുവർഷത്തിനിടെ അരി വില മാത്രം 15 രൂപയോളം ഉയർന്നു. ചെറുപയറിന് കിലോയ്ക്ക് 2020-ൽ 80 രൂപയായിരുന്നത് ഇപ്പോൾ 150 രൂപയിലെത്തി. ഉഴുന്നിനും തുവരയ്ക്കും കടലയ്ക്കും സൂര്യകാന്തി എണ്ണയ്ക്കും ഉണക്കമുളകിനും മല്ലിക്കും റവയ്ക്കും ആട്ടയ്ക്കും മൈദയ്ക്കുമെ ല്ലാം 20 മുതൽ 40 രൂപവരെ കൂടി.
പാചകവാതകത്തിന് 700 രൂപയോളം വർധിച്ചു. ഇതിനുപുറമേയാണ് തേങ്ങയുടെയും വെളിച്ചെണ്ണയു ടെയും വിലയും കൂടിയത്.
ട്രോളിങ് നിരോധനം വന്നതോടെ മത്സ്യലഭ്യത കുറഞ്ഞിട്ടുണ്ട്. അതിനാൽ ഹോട്ടലുകളിലേ ക്ക് കൂടിയവിലയ്ക്ക് മത്സ്യം വാങ്ങേണ്ടിവരുന്നു. എന്നാൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽനിന്ന് അധിക തുക ഈടാക്കാനും കഴിയില്ല. മാംസവിലയിലും മാറ്റങ്ങൾ വരുന്നുണ്ട്.
തൊഴിലാളികളുടെ ശമ്പളം, കടവാടക, വൈദ്യുതി ബിൽ, വെള്ളക്കരം എന്നിവ നൽകി നടത്തി ക്കൊണ്ടുപോകാനാകാത്തതി നാൽ പലയിടങ്ങളിലും ഹോട്ടലു കൾ പൂട്ടുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക