Friday, 25 July 2025

സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കവേ യുവാവ് പുഴയിൽ വീണ് ദാരുണാന്ത്യം.

SHARE

 
കോഴിക്കോട്: മീന്‍ പിടിക്കാനെത്തിയ യുവാവ് അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് പാറക്കടവ് പുഴയിലാണ് ഇന്നലെ വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്. മണ്ണൂര്‍വളവ് വട്ടോളികണ്ടി പരേതനായ പവിത്രന്റെ മകന്‍ ശബരി മധുസൂദനന്‍(22) ആണ് മരിച്ചത്.


പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ശബരി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികളും പിന്നീട് മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ടി ഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തി ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തി. എറെ നേരത്തെ തിരച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെ ശബരിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീണ സ്ഥലത്ത് നിന്നും അല്‍പം അകലെയായി നാല് മീറ്ററോളം താഴ്ചയുള്ള മണ്ണെടുത്ത കുഴിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.