Friday, 25 July 2025

രാജസ്ഥാനില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ മരിച്ചു

SHARE

 
ജയ്പ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു. 17 പേര്‍ക്ക് പരിക്കേറ്റു.

ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്‍ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ പരിഭ്രാന്തി പരത്തുന്നതാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം.

ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടിക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.