Thursday, 24 July 2025

ബലി തർപ്പണത്തിന് പോകവെ ബൈക്ക്-ബസ് കൂട്ടിയിടി; മധ്യവയസ്കൻ മരിച്ചു.

SHARE

 
പാലക്കാട്: പാലക്കാട് ചെ൪പ്പുളശ്ശേരിയിൽ സ്വകാര്യ ബസ്സിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെ൪പ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോലയിൽ വീട്ടിൽ രവി (45)യാണ് മരിച്ചത്. ഇന്ന് രാവിലെ 5.50 ന് പാലക്കാട് ചെർപ്പുളശ്ശേരി സംസ്ഥാനപാത കുളക്കാടായിരുന്നു അപകടം. സഹോദരനൊപ്പം ബലിത൪പ്പണത്തിന് പോകുന്നതിനിടെ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരൻ പ്രസാദ് തൃശൂ൪ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന സെൻറ് സേവിയർ ബസാണ് ബൈക്കിലിടിച്ചത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user