Thursday, 24 July 2025

നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞു; 10 വയസ്സുകാരനടക്കം 4 പേർക്ക് പരിക്ക്.

SHARE

 
മലപ്പുറം: മലപ്പുറം ഐക്കരപ്പടിയിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ബിൽഡിങ് തകർന്നുവീണു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് പണി കാണാനെത്തിയ കുട്ടിക്കടക്കമാണ് പരിക്കേറ്റത്. പണി നടക്കുന്ന ബിൽഡിങ്ങിന് സമീപത്തുള്ള വീട്ടിലെ ഷാമിലിനാണ് (10) പരിക്ക്. ബാക്കി മൂന്നുപേരും നിർമ്മാണ തൊഴിലാളികളാണ്. 

ആരുടെയും പരിക്ക് ​ഗുരുതരമല്ല. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user