Friday, 11 July 2025

ആലപ്പുഴയിൽ കുട്ടിയെ മർദ്ദിച്ചതായി പരാതി; അമ്മയും അമ്മൂമ്മയും പ്രതികൾ..

SHARE
 
ആലപ്പുഴ: ചേർത്തലയിൽ അഞ്ച് വയസുകാരന് അമ്മയുടെയും അമ്മൂമ്മയുടെയും ക്രൂരപീഡനമെന്ന് പരാതി. ചേർത്തല സ്വദേശി ശശികലയ്‌ക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. കുഞ്ഞിന്റെ മുഖം അടിയേറ്റ് മുറിഞ്ഞ നിലയിലാണ്. അമ്മൂമ്മ കഴുത്ത് ഞെരിച്ചതിനാൽ കഴുത്തിലും മുറിവുകളുണ്ട്.

ചേർത്തല നഗരസഭയിലെ പതിനഞ്ചാം വാർഡിലാണ് സംഭവം. കുട്ടിയുടെ മൊഴിയിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ ഇടപെടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സ്‌കൂളിലെ പിടിഎ പ്രസിഡന്റാണ് കുട്ടിയുടെ ദേഹത്താകെ മുറിവുകൾ കണ്ടത്. ചോദിച്ചപ്പോൾ അമ്മയും അമ്മൂമ്മയും തന്നെ മർദ്ദിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. തുടർന്ന് വിവരം ചൈൽഡ്‌ലൈൻ ഇടപെട്ട് കുട്ടിയെ ഏറ്റെടുത്തു.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user