കോഴിക്കോട് ∙ വടകര -മാഹി കനാലിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. മാഹി കനാലിൽ തോടന്നൂർ കവുന്തൻ നടപാലത്തിനടുത്താണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായ മൃതദേഹത്തിന്റെ മുഖം വ്യക്തമല്ല, നൈറ്റിയാണ് വേഷം. തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്.
വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വടകര സ്റ്റേഷൻ പരിധിയിൽ സ്ത്രീകളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകൾ ഇല്ലാത്തതിനാൽ മറ്റു സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത ഇത്തരം കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.