അശ്ലീല ഉള്ളടക്കത്തെത്തുടർന്ന് 25-ഓളം ഓൺലൈൻ ആപ്പുകളാണ് സർക്കാർ കഴിഞ്ഞദിവസം നിരോധിച്ചത്. ഇക്കൂട്ടത്തിൽ ആൾട്ട് എന്ന ആപ്ലിക്കേഷന് ടെലിവിഷൻ സീരിയൽ നിർമാതാവായ ഏക്താ കപൂറിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് അവർ. നിരോധിക്കപ്പെട്ട അശ്ലീല ആപ്ലിക്കേഷനുമായി തനിക്കോ അമ്മ ശോഭാ കപൂറിനോ യാതൊരു ബന്ധവുമില്ലെന്ന് അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
2021 ജൂണിൽ ആൾട്ടുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതാണെന്ന് ഏക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡ്, ഒരു പ്രൊഫഷണൽ മീഡിയാ സ്ഥാപനമാണ്. എഎൽടി ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റുമായുള്ള ലയനത്തെത്തുടർന്ന് 2025 ജൂൺ മുതൽ എഎൽടിടി എന്ന പേരിലാണവർ പ്രവർത്തിക്കുന്നത്. ഇത് എൻസിഎൽടി അംഗീകരിച്ചതുമാണ്. തനിക്കോ തൻ്റെ അമ്മ ശോഭയ്ക്കോ ALTT-യുമായി യാതൊരു ബന്ധവുമില്ലെന്ന് ടെലിവിഷൻ രംഗത്തെ പ്രമുഖയായ അവർ വ്യക്തമാക്കി.
"അധികൃതർ ALTT പ്രവർത്തനരഹിതമാക്കിയതിനെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്തരം റിപ്പോർട്ടുകൾക്ക് വിപരീതമായി, ശ്രീമതി ഏക്താ കപൂറിനോ ശ്രീമതി ശോഭാ കപൂറിനോ ALTT-യുമായി ഒരു തരത്തിലുമുള്ള ബന്ധമില്ല, അവർ 2021 ജൂണിൽ തന്നെ ALTT-യുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. മുകളിൽ പറഞ്ഞ വസ്തുതകൾക്ക് വിരുദ്ധമായ ഏതൊരു ആരോപണത്തെയും ശക്തമായി നിഷേധിക്കുന്നു, കൃത്യമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് ബാധകമായ എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിക്കുന്നു, കൂടാതെ കോർപ്പറേറ്റ് ഭരണത്തിൻ്റെ ഉയർന്ന നിലവാരത്തോടെ അതിൻ്റെ പ്രവർത്തനം തുടരുകയും ചെയ്യുന്നു." അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന് പുറമെ, 19 വെബ്‌സൈറ്റുകളും 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും അന്ന് നടപടി നേരിട്ടു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക