Wednesday, 2 July 2025

പാലത്തിൽ നിന്ന് ചാടാൻ ശ്രമിച്ചയാളെ പൊലിസ് അവസാനം സെക്കന്റിൽ രക്ഷിച്ചു

SHARE




 
ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. ആഗ്രയിലെ ഷംസാബാദ് ഫ്‌ളൈഓവറിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ ദീപക് ആണ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രാംനഗറിലെ താജ്ഗഞ്ചില്‍ തന്റെ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയതാണ് ദീപക്. എന്നാല്‍ ദീപക്കിനൊപ്പം വരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്‌ളൈ ഓവറിന്റെ മേല്‍ യുവാവ് ഇരിക്കുന്നതും താഴെ ഒരുകൂട്ടം ആളുകള്‍ ഇത് വീഡിയോ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിനെ പിന്നിലൂടെ ചെന്ന് പിടിച്ച് താഴെയിറക്കുകയായിരുന്നു പൊലീസുകാരന്‍. യുവാവ് പാലത്തിനുമേല്‍ ഇരിക്കുന്നു എന്ന വിവരം ലഭിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. ദീപക്കിനെ കൗണ്‍സലിംഗിന് വിധേയനാക്കിയതായി പൊലീസ് അറിയിച്ചു.സമയോചിതമായി ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് പൊലീസ് അഭിനന്ദിച്ചു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user