കോന്നി: പത്തനംതിട്ടയിൽ മഹീന്ദ്ര പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം. പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി നെടുമൺകാവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പിക്കപ്പ് വെട്ടിച്ചപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഈ സമയം കട തുറന്നിരുന്നില്ല. അതിനാൻ വലിയ ദുരന്തം ഒഴിവായി. കടയിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാനിന്‍റെ മുൻവശം തകർന്നിട്ടുണ്ട്. മറ്റൊരു വാഹനത്തിൽ കോഴികളെയും കൂടും സ്ഥലത്ത് നിന്നും മാറ്റി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക