Showing posts with label Pathanamthitta. Show all posts
Showing posts with label Pathanamthitta. Show all posts

Thursday, 30 October 2025

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി.

നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും.

അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്‌ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു. ഇക്കാലത്തെ മിനിറ്റ്സ് രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാധീനമുണ്ടാക്കിയത് തന്ത്രി കുടുംബത്തെ മറയാക്കിയാണെന്ന് എസ്‌ഐടി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ശബരിമലയില്‍ കയറിക്കൂടിയ ശേഷം തന്ത്രി കുടുംബവുമായി പരിചയമുണ്ടാക്കി. ഈ പരിചയം ഉപയോഗിച്ചാണ് ഇതര സംസ്ഥാനങ്ങളില്‍ ധനികരുമായി ഉണ്ണികൃഷ്ണന്‍ പോറ്റി സൗഹൃദമുണ്ടാക്കിയത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരെ പരിചയപ്പെട്ടതും ഈ ബന്ധം ദുരുപയോഗം ചെയ്താണ്. ഇതര സംസ്ഥാനങ്ങളിലുളളവര്‍ ധരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ മുഖ്യപൂജാരിയാണെന്നാണ്. ഇത് മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു എസ്‌ഐടിക്ക് തെളിവ് ലഭിച്ചു.

അതിനിടെ, പ്രതി മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. മുരാരി ബാബുവിനെ ശബരിമലയില്‍ എത്തിച്ചു തെളിവെടുപ്പ്
നടത്തുന്നതിനും ആലോചനയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ അവകാശികളെ കാത്ത് ബാങ്കുകളിൽ 111.82 കോടി രൂപ;രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും

പത്തനംതിട്ടയിൽ അവകാശികളെ കാത്ത് ബാങ്കുകളിൽ 111.82 കോടി രൂപ;രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും

പത്തനംതിട്ട : ജില്ലയിലെ വിവിധബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം. 4,07,747 അക്കൗണ്ടുകളാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്.

ദേശസാത്കൃതബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും 10 വർഷത്തിന് മുകളിലായി അവകാശവാദം ഉന്നയിക്കാതെ കിടക്കുന്ന തുകയാണിത്.

ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചുനൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് നവംബർ മൂന്നിന് 9.30 മുതൽ പത്തനംതിട്ട അബാൻ ആർക്കേഡിന്റെ നാലാംനിലയിൽ ക്യാമ്പ് നടത്തും. ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് നടത്തുന്നത്.

നിക്ഷേപകർ മരിക്കുകയോ, വിദേശത്തായിരിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അക്കൗണ്ടുകളിൽ ഇടപാടുകളില്ലാതെ വരാറുണ്ട്. നിക്ഷേപകൻ അക്കൗണ്ടിനെക്കുറിച്ച് പറയാത്തതുമൂലവും മറ്റ് കാരണങ്ങൾകൊണ്ടും അനന്തരാവകാശികൾക്കും പലപ്പോഴും ഇതേക്കുറിച്ച് അറിയാതെ വരാം. ഇത്തരത്തിൽ 10 വർഷത്തിലേറെയായി ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക.

പൗരന്മാർക്ക് അവകാശപ്പെട്ടതും ഇതുവരെ ക്ലെയിംചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയ തുകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് രാജ്യവ്യാപകമായി നടത്തുന്ന ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ കാംപെയ്ൻ ലക്ഷ്യമിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴാം ക്ലാസുകാരനെ 6 വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

ഏഴാം ക്ലാസുകാരനെ 6 വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ ആറു വർഷമായി ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്തനംതിട്ട അഴൂരിലാണ് സംഭവം. കുട്ടിയുടെ കൈകളിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദിക്കുക, കൈ പിടിച്ച് ഭിത്തിയിൽ ഇടിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് പ്രതി മകനോട് ചെയ്തത്.

ഉപദ്രവം സഹിക്കാനാവാതെ കുട്ടി വീട്ടിൽ നിന്ന് ഓടി അടുത്തുള്ള വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. അവരാണ് സ്കൂളിലും പിന്നീട് ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ ശിശു സംരക്ഷണ സമിതി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.

കുട്ടിയുടെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിരുന്നു. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. നാളെ നാട്ടിലെത്തും. സംരക്ഷണം സംബന്ധിച്ച കാര്യങ്ങൾ ഇതിനുശേഷം തീരുമാനിക്കും. അഴൂരിലെ വീട്ടിൽ പിതാവും മകനും മാത്രമായിരുന്നു താമസം. 2019 മുതൽ പ്രതി ഉപദ്രവം തുടങ്ങിയിരുന്നു. കൂടുതൽ ഉപദ്രവിക്കുമോ എന്ന് ഭയന്ന് കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. ശിശുക്ഷേമ സമിതിയുടെ കൗൺസലിങ്ങിനിടെയാണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി, ഭക്തർക്ക് നഷ്ടമായത് 10000 രൂപ; 2 ഡോളി തൊഴിലാളികൾ പിടിയിൽ

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി, ഭക്തർക്ക് നഷ്ടമായത് 10000 രൂപ; 2 ഡോളി തൊഴിലാളികൾ പിടിയിൽ

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി. ഡോളി തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശികൾ കണ്ണൻ, ആർ രഘു എന്നിവരെ പമ്പ പൊലീസ് പിടികൂടി. കാസർഗോഡ് സ്വദേശികളായ ഭക്തരാണ് കബളിപ്പിക്കപ്പെട്ടത്. ഭക്തരിൽ നിന്ന് 10,000 രൂപ നഷ്ടമായി. വരിനിൽക്കാതെ ദർശനം സാധ്യമാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇരുവരും പണം വാങ്ങിയത്.

ഒക്ടോബർ മാസം 18 ന് ശബരിമലയിൽ തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് ഉച്ചക്ക് 12 മണിയോടുകൂടി മരക്കൂട്ടത്തു നിന്നും നടന്ന് വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികൾ ചേർന്ന് ക്യാൻവാസ് ചെയ്തു കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു.

അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കും. കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ ഡോളി പെർമിറ്റ് റദ്ദാക്കുന്നതിന് ദേവസ്വം ബോർഡിന് കത്ത് നൽകും.

ഡോളി തൊഴിലാളികളായി രജിസ്റ്റർ ചെയ്ത ശേഷം ഡോളി ചുമക്കാതെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നുണ്ട്. ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പമ്പ പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 October 2025

ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; പത്തനംതിട്ടയിൽ 12 വയസുകാരനോട് അച്ഛന്റെ ക്രൂരത

ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; പത്തനംതിട്ടയിൽ 12 വയസുകാരനോട് അച്ഛന്റെ ക്രൂരത

പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു. പരുക്കേറ്റ കുട്ടിയുടെ ചിത്രങ്ങൾ 24 ന് ലഭിച്ചു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ CWC ഏറ്റെടുത്തു. 12 കാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 