മുംബൈ ട്രാൻസ് ഹബ് ലിങ്കിന്റെ ഭാഗമായ 4.5 കിലോമീറ്ററോളം ദൈർഘ്യമുള്ള തൂക്കുപാലമാണ് രാജ്യത്തെ ഏറ്റവും നീളംകൂടിയ തൂക്കുപാലം. ശിവമോഗയിലെ സാഗർ താലൂക്കിലെ കലാസവള്ളി, അംബാരഗോഡ്‌ലു എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സിഗന്ദൂർ പാലം.
മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻകൂട്ടി അറിയിച്ചില്ലെന്നാരോപിച്ച് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കർണാടക സർക്കാർ ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയെക്കൂടാതെ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും ചടങ്ങിനെത്തിയില്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും അതിനാൽ ചടങ്ങ് മാറ്റിവെക്കണമെന്നും നിർദേശിച്ച് സിദ്ധരാമയ്യ കഴിഞ്ഞദിവസം ഗഡ്കരിക്ക് കത്തയച്ചിരുന്നു. എന്നാൽ, പരിപാടി മാറ്റാൻ കേന്ദ്രം തയ്യാറായില്ല. പകരം ഓൺലൈൻ മാർഗത്തിൽ പങ്കെടുക്കാൻ സിദ്ധരാമയ്യയോട് നിർദേശിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. സംസ്ഥാന സർക്കാർ ബഹിഷ്കരിച്ചെങ്കിലും വൻ ആഘോഷത്തോടെയാണ് പാലം തുറന്നത്. സമീപമുള്ള ഗ്രാമവാസികളുടെ നീണ്ടകാല ആവശ്യമായിരുന്നു പാലം. ഇതുവരെ ബോട്ടുകളെയും കടത്തിനെയുമായിരുന്നു ഇവർ ആശ്രയിച്ചിരുന്നത്. ഗ്രാമവാസികൾ പാലം ഉദ്ഘാടനത്തെ ആഘോഷപൂർവം വരവേറ്റു. ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തിയ പൂജകളിലും ഗഡ്കരി പങ്കെടുത്തു. ചൗഡേശ്വരി ക്ഷേത്രത്തിലേക്ക് വരുന്ന തീർഥാടകർക്കും പാലം പ്രയോജനമാണ്. 2018-ലായിരുന്നു പാലത്തിന്റെ നിർമാണം ആരംഭിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുൻ മന്ത്രി കഗോഡ് തിമ്മപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, ശിവമോഗ എംപി ബി.വൈ. രാഘവേന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക