Thursday, 10 July 2025

ഷാർജയിൽ ദാരുണ സംഭവം; മലയാളി യുവതിയും ഒന്നര വയസ്സുകാരിയായ മകളും മരിച്ച നിലയിൽ കണ്ടെത്തി.

SHARE

 
ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നതാണ് പ്രാഥമിക നി​ഗമനം.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്‍ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലുണ്ട്. ഭർത്താവ് നിധീഷുമായി അകന്ന് കഴിയുകയായിരുന്നു വിപഞ്ചിക. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user