ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്തിലെ എട്ടാം വാർഡ് മാണത്തറ വേദവ്യാസ സ്കൂളിന് സമീപത്താണ് സംഭവം. ഇവിടെ താമസിക്കുന്ന മോഹൻലാൽ - അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്.
മാന്നാർ നായർ സമാജം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ചതായിരുന്നു. പിന്നീട് മുറി തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ മൊബൈൽ ഫോണിനായി കുട്ടി വഴക്കിട്ടിരുന്നു. ഗെയിം കളിക്കാനായി ആദിത്യൻ മൊബൈൽ എടുത്തപ്പോൾ അമ്മ തടഞ്ഞിരുന്നു. ഇതോടെയാണ് കുട്ടി പിണങ്ങി മുറിക്കകത്ത് കയറി വാതിലടച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.