ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്‌യുവി എലിവേറ്റിനായി ഒരു പുതിയ എലൈറ്റ് പായ്ക്ക് അവതരിപ്പിച്ചു. 360-ഡിഗ്രി ക്യാമറ, 7-കളർ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ചില പ്രത്യേക സവിശേഷതകൾ ഈ പുതിയ പായ്ക്കിൽ ചേർത്തിട്ടുണ്ട്. കൂടാതെ ഈ രണ്ട് സവിശേഷതകളും അധിക ചെലവില്ലാതെ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത. ഹോണ്ടയുടെ ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ് കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ ഓഫർ. 12 ലക്ഷം രൂപയിൽ താഴെയാണ് ഇന്ത്യയിലെ ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
360-ഡിഗ്രി ക്യാമറ ഇനി എലിവേറ്റ്, അമേസ് മോഡലുകൾക്ക് ഒരു ആക്സസറിയായി ലഭ്യമാകുമെന്ന് ഹോണ്ട അറിയിച്ചു. ഒരു ഉപഭോക്താവിന് ഈ സവിശേഷത കാറിൽ വെവ്വേറെ ഇൻസ്റ്റാൾ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ അത് ഡീലർഷിപ്പിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഈ ക്യാമറ ഒരു മൂന്നാം കക്ഷി കമ്പനിയാണ് നൽകുന്നത്. കൂടാതെ വാങ്ങുന്ന തീയതി മുതൽ ബാധകമാകുന്ന രണ്ട് വർഷത്തെ വാറന്‍റിയും ഇതിനുണ്ടാകും.
ഹോണ്ട എലിവേറ്റ് ഉപഭോക്താക്കൾ വളരെക്കാലമായി 360 ഡിഗ്രി ക്യാമറ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ, ഈ എസ്‌യുവിയുടെ ചില ഉയർന്ന വേരിയന്റുകളിൽ കമ്പനി ലെയ്ൻ വാച്ച് ക്യാമറ നൽകിയിരുന്നു. എന്നാൽ ഇനിൾ ഈ പുതിയ ഫീച്ചർ കാരണം, കാറിന്റെ സുരക്ഷയും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടും. ഇത് പുതിയ കാർ വാങ്ങുന്നവർക്ക് എലിവേറ്റിനെ കൂടുതൽ ആകർഷകമായ ഓപ്ഷനാക്കി മാറ്റും.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.