കണ്ണൂർ : പെരുമ്പാമ്പിന്റെ മുന്നിൽനിന്ന് പത്തു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മട്ടന്നൂർ നീർവേലിയിലെ ഫൗസിയ മൻസിലിൽ പി.പി. സഫിയയുടെ വീട്ടിനുള്ളിലാണു പെരുമ്പാമ്പ് കയറിയത്. . രാത്രി എട്ടോടെയാണ് പത്തു വയസുകാരി നഷ്ഫ പഠിക്കാൻ വേണ്ടി ഒരുങ്ങുന്ന സമയത്താണ് കസേരയിൽ പാമ്പിനെ കണ്ടത്. വിദ്യാർഥിനി ഭയന്നുനിലവിളിച്ചതോടെ പാമ്പിനെ കണ്ട് വീട്ടുകാരും ഞെട്ടി. വീട്ടുകാർ സമീപവാസികൾ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും ചെയ്തു. വീടിനു സമീപത്തെ പറമ്പിൽ കാടുകയറി വീട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. പാമ്പ് ഇവിടെ നിന്നെത്തിയതെന്നാണു നിഗമനം.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.