കോഴിക്കോട്: ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടോത്ത് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ഉള്ള്യേരി സ്വദേശികളായ ജസീന, ആദിത്യ ഷിയാന്‍ ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി സതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ഇടിച്ചശേഷം റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു. ഉച്ചയോടെയാണ് അപകടമുണ്ടായത്. ജസീനയും ആദിത്യയും കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പോയി ഓട്ടോയില്‍ മടങ്ങി വരികയായിരുന്നു. പരിക്കേറ്റവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.