Thursday, 7 August 2025

റോഡില്‍ വീണ ഫോണ്‍ എടുക്കുന്നതിനിടെ കൈയിലൂടെ വാഹനം കയറിയിറങ്ങി; വടകരയിൽ യുവാവിന്റെ കൈപ്പത്തിക്ക് ഗുരുതര പരിക്ക്

SHARE

 
കോഴിക്കോട്: റോഡില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കുന്നതിനിടയില്‍ അജ്ഞാത വാഹനം കയറിയിറങ്ങിയതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. വടകര പുതിയ ബസ് സ്റ്റാൻഡില്‍ ജോലി ചെയ്തുവരുന്ന നേപ്പാള്‍ സ്വദേശി ജയ് ബഹാദൂര്‍ റായ്ക്കാണ് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിയ നിലയിലാണ്.

കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു സംഭവം. ബേക്കറിയില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ഫോണ്‍ അബദ്ധത്തില്‍ താഴെ വീണ് പോവുകയായിരുന്നു. ഇത് എടുക്കാനായി ശ്രമിച്ചപ്പോഴാണ് ഇയാളുടെ കൈവിരലുകള്‍ക്ക് മുകളിലൂടെ വാഹനത്തിന്റെ ടയറുകള്‍ കയറിയിറങ്ങിയത്.

എന്നാല്‍ അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയി. കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.