Saturday, 17 January 2026

ആലപ്പുഴയിൽ പ്രമുഖ ബേക്കറി സ്ഥാപനത്തിൽ 63.75 ലക്ഷം രൂപയുടെ തട്ടിപ്പ്

SHARE


 
വനിതാ അക്കൗണ്ടന്റും ഭർത്താവും ഉൾപ്പെടെ നാലുപേർ പ്രതികൾ; രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിലെ പ്രമുഖ ബേക്കറി ശൃംഖലയായ ഹിമാലയ ബേക്കറി സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതികളായ വനിതാ അക്കൗണ്ടന്റും ഭർത്താവും സംഭവവിവരം പുറത്തായതോടെ ഒളിവിൽ പോയി.
ഹിമാലയ ബേക്കറിയുടെ കലവൂരിലെ പ്രധാന ശാഖയായ ‘ബേക്ക് ആൻഡ് മോർ’ ൽ അക്കൗണ്ടന്റായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് വടക്കനാര്യാട് 11-ാം വാർഡ് ഇട്ടിയംവെളി ചിന്നു (36), ഭർത്താവ് പ്രജീഷ് (44), ആലപ്പുഴയിലെ അക്കൗണ്ടന്റ് ഓഫീസ് ജീവനക്കാരൻ അവലൂക്കുന്ന് കരളകം പാക്കള്ളി ചിറയിൽ കണ്ണൻ (29), ബേക്കറി ഡ്രൈവർ മാരാരിക്കുളം വടക്ക് പഞ്ചായത്ത് തയ്യിൽ വീട്ടിൽ ആൽബിൻ ആന്റെണി (36) എന്നിവർ ചേർന്നാണ് വൻ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കേസിലെ മൂന്നും നാലും പ്രതികളായ കണ്ണനും ആൽബിനും റിമാൻഡിലാണ്. ഒന്നും രണ്ടും പ്രതികളായ ചിന്നുവും പ്രജീഷും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി.
2018 മുതൽ ഹിമാലയ ബേക്കറി സ്ഥാപനങ്ങളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചിരുന്ന ചിന്നുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരക. ബേക്കറിയിലേക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന 19ഓളം സ്ഥാപനങ്ങൾക്ക് പണം നൽകാനെന്ന പേരിൽ, വിതരണ സ്ഥാപനങ്ങളുടെ പേരിൽ ചെക്കുകൾ തയ്യാറാക്കി ഉടമയുടെ ഒപ്പ് വാങ്ങിയ ശേഷം, സ്വന്തം അക്കൗണ്ട് നമ്പറുകൾ ചേർത്ത് തുക കൈക്കലാക്കുകയായിരുന്നു രീതി.
2019 മുതൽ തുടർച്ചയായി തട്ടിപ്പ് നടന്നുവരികയായിരുന്നു. തുകകൾ ചിന്നുവിന്റെ ഭർത്താവ് പ്രജീഷ്, കണ്ണൻ, ആൽബിൻ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്.
2025-ലെ കണക്കെടുപ്പിലാണ് സ്ഥാപന അക്കൗണ്ടിൽ നിന്ന് 40 ലക്ഷത്തിലധികം രൂപ നഷ്ടമായതായി കണ്ടെത്തിയത്. മുൻവർഷങ്ങളിലും ചെറിയ തുകകൾ നഷ്ടമായിരുന്നെങ്കിലും അത് അവഗണിച്ചതാണ് തട്ടിപ്പുകാർക്ക് മറയാകുന്നതായതെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണത്തിൽ, കണ്ണന്റെ രണ്ട് അക്കൗണ്ടുകളിലായി 19 ലക്ഷം രൂപയ്ക്കും മേൽ, ആൽബിന്റെ അക്കൗണ്ടിലേക്ക് ഏകദേശം 5 ലക്ഷം രൂപയും മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയതായി മണ്ണഞ്ചേരി പോലീസ് അറിയിച്ചു.
പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മണ്ണഞ്ചേരി എസ്‌.ഐയുടെ മൊബൈൽ നമ്പർ: 9497975247 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.