Wednesday, 6 August 2025

ഹോട്ടലിൽ കയറി ബിരിയാണി ആവശ്യപ്പെട്ടു; തീർന്നുപോയെന്ന് പറഞ്ഞ ഹോട്ടല്‍ ഉടമയെ തലയ്ക്ക് ഹെൽമറ്റ് വച്ച് അടിച്ചു

SHARE
 

കോഴിക്കോട്: ബിരിയാണി തീര്‍ന്നുപോയെന്ന് പറഞ്ഞതിന് ഹോട്ടല്‍ ഉടമയെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ ആണ് ആക്രമണം നടന്നത്. ഹോട്ടല്‍ ഉടമയായ ഒ.വി രമേശനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.


കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ചേളന്നൂര്‍  ലെ ദേവദാനി ഹോട്ടല്‍ ഉടമയാണ്  രമേശന്‍. ബിരിയാണി ആവശ്യപ്പെട്ട് ഇവിടെയെത്തിയ കുമാരസ്വാമി സ്വദേശിയോട് ബിരിയാണി തീര്‍ന്നുപോയെന്ന് മറുപടി നല്‍കി. എന്നാല്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയിലാണ് രമേശന് തലയ്ക്ക് പരിക്കേറ്റത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കാക്കൂര്‍ പോലീസ് അറിയിച്ചു.

 ഞങ്ങളുടെയും ഞങ്ങളെ പ്രതീക്ഷിച്ചഅർപ്പിച്ച കുറെ ആളുകളുടെയും ചോറാണ്, ഉപദ്രവിക്കരുത് പ്ലീസ് 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user