കോതമംഗലം: കനത്തമഴയെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി. മലയാറ്റൂര്‍ ഡിവിഷനുകീഴിലെ കുട്ടംപുഴ ഫോറസ്റ്റ് ഡിവിഷനില്‍ രണ്ടുകൊമ്പനാനകളും ഇടമലയാര്‍ റെയ്ഞ്ച് പരിധിയില്‍ പിടിയാനയും കുഞ്ഞും വാഴച്ചാല്‍ ഡിവിഷിന് കീഴിലെ അതിരിപ്പിള്ളി റെയ്ഞ്ചിലെ അയ്യമ്പുഴ സ്റ്റേഷന്‍ പരിധിയിലെ ആറാം ബ്ലോക്കില്‍ ഗര്‍ഭിണിയായ ആനയും ആണ് ചരിഞ്ഞത്.
കുട്ടംപുഴ പഞ്ചായത്തിലെ പൂയംകുട്ടിപുഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തിനുസമീപത്ത് പിടിയാനയുടെ ജഡവും ചപ്പാത്തില്‍നിന്ന് ഉദേശം 300 മീറ്റര്‍ മാറി കണ്ടംപാറ ഭാഗത്ത് കൊമ്പന്റെ ജഡവുമാണ് കണ്ടെത്തിയത്. രണ്ട് ആനകള്‍ക്കും 15 വയസ്സില്‍ താഴെ കണക്കാക്കുന്നതായി അധികൃതര്‍ പറഞ്ഞു. ജഡത്തിന് രണ്ടുദിവസത്തെ പഴക്കം ഉണ്ട്. പൂയംകുട്ടി പുഴയിലെ പീണ്ടിമേട് വെള്ളച്ചാട്ടത്തില്‍നിന്ന് താഴേക്ക് പതിച്ചതാകാമെന്നാണ് നിഗമനം.
വീഴ്ചയില്‍ രണ്ട് ആനകളുടെയും വാരിയെല്ലുകള്‍ ഒടിഞ്ഞ് രക്തസ്രാവം സംഭവിച്ചതായി വനം അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പാലോട് വെറ്ററിനറി ലാബില്‍ പരിശോധനയ്ക്ക് അയ
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.