തൃശ്ശൂർ: തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പിടികൂടി. പട്ടാമ്പി സ്വദേശിയായ റിൻഷാദ് ആണ് തൃശ്ശൂർ നഗരത്തോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പിടികൂടിയത്. കെട്ടിടത്തിലുണ്ടായിരുന്ന ഓടും വടികളും മറ്റ് സാധനങ്ങളും ഇയാൾ വലിച്ചെറിഞ്ഞു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥരിൽ ചിലർക്ക് പരിക്കേറ്റു.
മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളിൽ കയറിനിന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. അവിടെയുണ്ടായിരുന്ന പെയിന്റ് തലയിലൂടെ കോരിയൊഴിച്ച ശേഷമാണ് പ്രകടനങ്ങൾ നടത്തിയത്. പൊലീസും ഫയർഫോഴ്സും ചേർന്ന് വല വിരിച്ചാണ് ഇയാളെ പിടികൂടിയത്. റിൻഷാദ് മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് ബന്ധു വെളിപ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.