സനാ: യെമെനിലെ ഹൂതി വിമതർ നയിക്കുന്ന സർക്കാരിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഹമ്മദ് അൽ റഹാവിക്കൊപ്പം മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂതി വിമതർ പ്രസ്താവനയിൽ അറിയിച്ചു. യെമെൻ തലസ്ഥാനമായ സനായിൽ വ്യാഴാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹൂതികളുടെ നേതൃനിരയിലെ പ്രധാനികൾ കൊല്ലപ്പെട്ടതെന്ന് യെമെനി ചാനലായ അൽ ജുംഹുറിയ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ, ഹൂതി വിമതരുടെ ഭാഗത്തുനിന്നും ഇസ്രയേൽ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
വഞ്ചകരായ ഇസ്രയേലി ക്രിമിനൽ ശത്രുക്കൾ ലക്ഷ്യമിട്ടതിനെ തുടർന്ന്, പോരാളിയായ അഹമ്മദ് ഗാലെബ് നാസർ അൽ റഹാവിയും അദ്ദേഹത്തിന്റെ മന്ത്രിമാരായ സഹപ്രവർത്തകരും രക്തസാക്ഷിത്വം വരിച്ചതായി ഞങ്ങൾ പ്രഖ്യാപിക്കുന്നു.' ഹൂതി നേതാവ് മഹ്ദി അൽ-മഷാത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഹൂതി പ്രതിരോധമന്ത്രി മുഹമ്മദ് നാസർ അൽ അത്താഫി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അൽ കരീം അൽ ഖമാരി എന്നിവരും കൊല്ലപ്പെട്ടെന്നാണ് വിവരം. ഹൂതി വിമത മന്ത്രിസഭ ഒന്നടങ്കം കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ പ്രതിരോധസേനയുടെ കണക്ക് കൂട്ടൽ.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.