കണ്ണൂര്‍: റെയില്‍വേ വിതരണം ചെയ്യുന്ന ആഹാരത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ അടുക്കളയുള്‍പ്പെടെ നിരീക്ഷിക്കും. തീവണ്ടിയിലെ ഭക്ഷണവിതരണവും പരിശോധിക്കും. ഇതിനായി 1695 ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരികളെ ചുമതലപ്പെടുത്തി. ഇവര്‍ ഭക്ഷണം തയ്യാറാക്കുന്ന ബേസ് കിച്ചണുകളും പാന്‍ട്രിയും നിരീക്ഷിക്കും.
തീവണ്ടികളില്‍ വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും ശുചിത്വത്തെയും കുറിച്ച് പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് 819 പേരുടെ ചുമതല. ഓണ്‍-ബോര്‍ഡ് കാറ്ററിങ് സേവനങ്ങള്‍ നിരീക്ഷിക്കാന്‍ 876 പേരെയും വിന്യസിച്ചു. കരാറടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്കാണ് നിയമനം. കേരളം ഉള്‍ക്കൊള്ളുന്ന ദക്ഷിണ റെയില്‍വേയില്‍ 48 പേരെ നിയമിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റാറ്റിക് കാറ്ററിങ് യൂണിറ്റുകളും മൊബൈല്‍ യൂണിറ്റുകളും ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി (ഐആര്‍സിടിസി) ബന്ധപ്പെട്ടതാണ്. റെയില്‍വേ ശൃംഖലയില്‍ പ്രതിദിനം 16.5 ലക്ഷം പേര്‍ ഭക്ഷണം കഴിക്കുന്നതായാണ് ഐആര്‍സിടിസി കണക്ക്. 2024-25 ല്‍ ലഭിച്ച പരാതികളില്‍ 13.20 കോടി രൂപയാണ് കരാറുകാരില്‍നിന്ന് പിഴ ചുമത്തിയത്.
കേരളത്തില്‍ ഓടുന്ന രണ്ടുജോഡി അടക്കം ദക്ഷിണേന്ത്യയിലെ ആറു ജോഡി വന്ദേഭാരതുകളില്‍ 10 മാസത്തിനിടെ (2024 ജൂലായ് മുതല്‍ 2025 മേയ് 31) 1073 പരാതികള്‍ ലഭിച്ചു. കരാര്‍ ഏജന്‍സിയുള്ള ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സിനെതിരേയായിരുന്നു ഗുണനിലവാരം കുറഞ്ഞ ഭക്ഷണം ചെയ്തതിനുള്ള പരാതികള്‍. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് ഈ കാലയളവില്‍ സേവനദാതാവിന് 1.26 കോടി രൂപ പിഴയിട്ടു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.