Friday, 8 August 2025

നെടുമങ്ങാട് ​ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം

SHARE
 
തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ ​ഗ്യാസാണ് പൊട്ടിത്തെറിച്ചത്. കടയുടമ വിജയനാണ് മരിച്ചത്. 12 മണിയോടെയാണ് സംഭവം നടന്നത്. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു. വിജയനും ഭാര്യയും കടയിലുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലായിരുന്നു. ​ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്. അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു



Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.