Saturday, 6 September 2025

ഉപഭോക്താക്കള്‍ പറ്റിക്കപ്പെടരുത്, പെട്രോള്‍, ഡീസല്‍ പമ്പുകളിലും വഴിയോരക്കടകളിലടക്കം പരിശോധന, 3,90,000 പിഴ

SHARE
 

മലപ്പുറം: ഓണക്കാലത്ത് ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാന്‍ പരിശോധനയുമായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പെട്രോള്‍, ഡീസല്‍ പമ്പുകള്‍, വഴിയോര വ്യാപാരം ഉള്‍പ്പെടെ 437 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. മുദ്രപതിപ്പിക്കാത്ത അളവുതുക്കഉപകരണങ്ങള്‍ഉപയോ ഗിച്ച്‌വ്യപാരം നടത്തിയതിന് 26കേസുകളും പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളില്‍ നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്തതിന് 23 കേസുകളും രജിസ്റ്റര്‍ ചെയ്തു. അളവില്‍ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തി യതിന് മൂന്ന് കേസുകളും മറ്റു നിയമലംഘനങ്ങള്‍ക്ക് ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ആകെ 59 കേസുകളിലായി 3, 90,000 രൂപ പിഴ ഈടാക്കി. വെളിച്ചെണ്ണ. ഓയില്‍ എന്നീ ഉല്‍പ്പന്നങ്ങളിലെ ക്രമക്കേടുകളില്‍ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ സുജ എസ്. മണി, എസ്. സിറാജുദ്ദീന്‍, അസി. കണ്‍ട്രോളര്‍ എസ്. ശ്രീകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. സുദേവന്‍, കെ.കെ. അ ബൂല്‍ കരിം, മുഹ്‌സിന, കെ. അ ക്ഷയ്, കെ.ജെ. അക്ഷയ്, എം.ജി.

ഉമ, ജി.എസ്. അശ്വതി, ടി.എ. ഇസ്മയില്‍ , ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റു മാരായ സി വിഷ്ണുപ്രസാദ്, സി.പി. സുഭാഷ്, വി. ബാബുരാജ്, എം.ടി. അബ്ദുല്‍ റാസിഖ്, എം. രഞ്ജിത്ത്, എന്‍. അഭിലാഷ്, കെ. മനോജ്കു മാര്‍, ടി. നിധിന്‍, എം.വി. ജിതിന്‍ രാജ്, പി. നാരായണന്‍, ഡ്രൈവര്‍ മാരായ സി.പി. ചന്ദ്രന്‍, പി.വി. ബി ജോയ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.