ഇന്ത്യയ്‌ക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ (യുഎന്‍ജിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) പങ്കെടുത്തേക്കില്ലെന്ന് സൂചന. മോദിക്ക് പകരം ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അമേരിക്കയിലേക്ക് പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ മാസം 23 മുതല്‍ 29 വരെയാണ് സമ്മേളനം.
സമ്മേളനത്തില്‍ സംസാരിക്കുന്നവരുടെ പുതുക്കിയ താല്‍ക്കാലിക പട്ടികയാണ് മോദി പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന സൂചന നല്‍കുന്നത്. സെപ്റ്റംബര്‍ 26-ന് നടക്കുന്ന സെഷനില്‍ ഇന്ത്യയുടെ ദേശീയ പ്രസ്താവന സംബന്ധിച്ച അജണ്ടയില്‍ ജയശങ്കറിന്റെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, മോദി പങ്കെടുക്കാതിരിക്കുന്നതിനെ കുറിച്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.
എന്നാല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആരായിരിക്കും യുഎന്‍ വാര്‍ഷിക സഭയില്‍ സംസാരിക്കുകയെന്നതിന്റെ വിശ്വസനീയമായ സൂചനയല്ല ഈ ലിസ്റ്റ്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ അവസാന ലിസ്റ്റിൽ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പേര് ഷെഡ്യൂളില്‍ നല്‍കുകയും പിന്നീട് വിദേശകാര്യ മന്ത്രിയുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്ത സംഭവങ്ങളുണ്ട്
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.