Sunday, 28 September 2025

അമീബിക് മസ്തിഷ്‌ക ജ്വരം; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്, ആശയകുഴപ്പത്തിൽ ഫയർഫോഴ്‌സ്

SHARE
 



തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തിൽ ഫയർഫോഴ്‌സ് ആശയ കുഴപ്പത്തിൽ. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതിൽ ബദൽ മാർഗം തേടാൻ സ്‌കൂബാ ഡൈവേഴ്‌സിന് ടെക്‌നിക്കൽ ഡയറക്ടർ നിർദേശം നൽകിയെങ്കിലും എന്താണ് ബദൽ മാർഗ്ഗങ്ങളെന്ന കാര്യത്തിൽ വ്യക്തതയില്ല.

പാറമടയിലെ വെള്ളക്കെട്ടിലും കുളങ്ങളിലും അകപ്പെടുന്നവരെ ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവേഴ്‌സ് ആണ് രക്ഷപ്പെടുത്തുന്നത്. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ അമീബ സാന്നിധ്യം കാണാൻ സാധ്യതയുള്ളതിനാൽ ഇറങ്ങരുത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ഇതോടെയാണ് ബദൽ മാർഗങ്ങളും നിർദേശങ്ങളും തേടി ഫയർ സർവീസ് അസോസിയേഷൻ ഫയർഫോഴ്‌സ് മേധാവിക്ക് കത്ത് നൽകിയത്. ഇതിന് പിന്നാലെ ജില്ലാ ഓഫീസർമാരും റീജണൽ ഓഫീസർമാരും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രഹസ്യ സ്വഭാവത്തിലുള്ള നിർദേശം ടെക്‌നിക്കൽ ഡയറക്ടർ നൽകിയതോടെ സേനാംഗങ്ങളും ആശയക്കുഴപ്പത്തിലായി.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.