തിരുവനന്തപുരം: തിരുവനന്തപുരം ഗായത്രി വധക്കേസിലെ പ്രതി പ്രവീണിന് ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാർച്ച് അഞ്ചിനാണ് തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് ഗായത്രി കൊല്ലപ്പെടുന്നത്.
പ്രവീണും ഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. 2021ൽ വെട്ടുകാട് പള്ളിയിൽ വെച്ച് ഇയാൾ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാൽ ഇതിനിടെ പിണക്കത്തിലായിരുന്ന ഭാര്യയുമായി പ്രവീൺ വീണ്ടും അടുക്കകയും ഗായത്രിയെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ ചൊല്ലി ഇരുവർക്കുമിടയിൽ തർക്കമുണ്ടാവുകയും അതിനു പിന്നാലെ ഗായത്രിയെ കൊലപ്പെടുത്താൻ പ്രവീൺ പദ്ധതിയിടുകയുമായിരുന്നു.
പ്രശ്‌നം പറഞ്ഞുതീർക്കാനെന്ന വ്യാജേന തമ്പാനൂരിലെ ഹോട്ടലിലെത്തിച്ച ഗായത്രിയെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലനടത്തിയത്. കൃത്യത്തിന് ശേഷം പറവൂരിലേക്ക് പോയ പ്രവീണിനെ പൊലീസ് പിടികൂടുകയായിരുന്നു.
വിധിയിൽ സന്തോഷമുണ്ടെന്ന് ഗായത്രിയുടെ കുടുംബം പ്രതികരിച്ചു. ദൃക്‌സാക്ഷി ഇല്ലാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. വലിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി ലഭിച്ചതെന്നും മാതൃകാപരമായ വിധിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പ്രതകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.