നാഗ് അശ്വിൻ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുകോൺ പിന്മാറിയതിന് പിന്നാലെ ഇനി ആരായിരിക്കും ദീപികയ്ക്ക് പകരമെത്തുക എന്ന തരത്തിൽ ചൂടുള്ള ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് ശേഷം രണ്ടാം ഭാഗം എത്തുമ്പോൾ അതിലെ നായിക വേഷത്തിന് കണ്ണ് വയ്ക്കുന്നവർ ഏറെയാണ്.ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് നിന്നെല്ലാം മുൻനിര നായികമാർ ആഗ്രഹിക്കുന്നുണ്ടെന്ന് കൽക്കിയിലെ നായിക വേഷം. എന്നാൽ കൽക്കിയുടെ പ്രൊഡക്ഷൻ കമ്പനിയായ വൈജയന്തി മൂവീസ് ഇതുവരെയും ഓഫീഷ്യലായി ആരായിരിക്കും നായികയെന്ന് തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നു അനുഷ്ക ഷെട്ടിയായിരിക്കും ആ നായികയെന്ന്. അനുഷ്‍ക ആയിരുന്നേൽ കൂടുതൽ നല്ലതായിരിക്കുമെന്ന് ആ വിഭാഗം പറയുന്നു.
പ്രഭാസ്- അനുഷ്ക ജോഡികളെ വീണ്ടും ബിഗ്‌സ്‌ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടെയും ആരാധകർ. ബാഹുബലിയിലാണ് ഇരുവരെയും അവസാനമായി പ്രേക്ഷകർ കണ്ടത്. ഇവരൊന്നിച്ചാൽ അടുത്ത സൂപ്പർ ഹിറ്റായിരിക്കുമെന്ന് ഉറപ്പെന്ന് ആരാധകർ അടിവരയിട്ടു പറയുന്നു. 'ഘാട്ടി' എന്ന ചിത്രമാണ് അനുഷ്‍കയുടേതായി ഏറ്റവുമൊടുവിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം.
ഒരുവശത്ത് എന്തുകൊണ്ട് ദീപിക പദുകോൺ കൽക്കിയിൽ നിന്ന് മാറിനിന്നുവെന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. വൈജയന്തി മൂവീസുമായി പ്രതിഫലത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറിയെതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് കല്‍ക്കിയുടെ സീക്വലില്‍ നിന്ന് ദീപിക പദുകോണിനെ ഒഴിവാക്കുന്നതായി വൈജയന്തി മൂവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രതിബദ്ധതയും അതിലേറെയും അർഹിക്കുന്ന ഒരു ചിത്രത്തിന് വേണ്ട പങ്കാളിത്തം താരത്തില്‍ നിന്ന് ലഭിക്കാത്തതിനാലാണ് തീരുമാനം എന്നായിരുന്നു നിർമാതാക്കളുടെ വിശദീകരണം.
വൈജയന്തിയുടെ പോസ്റ്റിന് പിന്നാലെ പല വാർത്തകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. കല്‍ക്കിയുടെ ആദ്യ ഭാഗത്തിനേക്കാള്‍ 25 ശതമാനം പ്രതിഫല വർധന നടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ ഒരു ദിവസം എഴ് മണിക്കൂർ മാത്രമേ താരം ഷൂട്ടിങ്ങിന്റെ ഭാഗമാകൂ. ഇത്തരത്തില്‍ ജോലി സമയം കുറയുന്നത് സിനിമയുടെ ബജറ്റ് ഉയരാന്‍ കാരണമാകും. വലിയ തോതില്‍ വിഎഫ്എക്സ്, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആവശ്യപ്പെടുന്ന സിനിമയുടെ നിർമാണത്തെ ഇത് ബാധിക്കും. ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കേണ്ട ചിത്രത്തിന്റെ ഇനിയുള്ള അവസ്ഥ എന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.