Showing posts with label Cinema. Show all posts
Showing posts with label Cinema. Show all posts

Saturday, 15 November 2025

പ്രധാനമന്ത്രി മോദിയുടെ ബയോപിക്: നിർണായക വേഷത്തിൽ രവീണ ടണ്ടൻ; നായകനായി ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി മോദിയുടെ ബയോപിക്: നിർണായക വേഷത്തിൽ രവീണ ടണ്ടൻ; നായകനായി ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മാ വന്ദേ' എന്ന ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടണ്ടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മോദിയുടെ അമ്മയായ ഹീരാബെൻ മോദിയുടെ വേഷത്തിലാകും രവീണ ടണ്ടൻ എത്തുക. യുവതാരം ഉണ്ണി മുകുന്ദനാണ് നരേന്ദ്ര മോദിയായി വേഷമിടുന്നത്. ക്രാന്തി കുമാർ സി.എച്ച് ആണ് സിനിമ സംവിധാനം ചെയ്യുന്നത്

നരേന്ദ്ര മോദിയുടെ കുട്ടിക്കാലം മുതൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെയുള്ള ജീവിതമാണ് 'മാ വന്ദേ'യുടെ പ്രമേയം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ, അമ്മ ഹീരാബെൻ മോദിയുമായി മോദിക്കുണ്ടായിരുന്ന ആഴമുള്ള ബന്ധത്തിനാണ് പ്രാധാന്യം നൽകുക. മികച്ച വിഎഫ്എക്സും രാജ്യത്തെ പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലാണ് സിനിമ ഒരുക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു. 98 വയസായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളായി കണക്കാക്കുന്ന നടിയാണ് കാമി കൗശല്‍. 1946 ല്‍ നീച്ച നഗര്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര്‍ നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്.

ദോ ബായ്, ശഹീദ്, സിദ്ധി, ശബ്‌നം, ബഡേ സര്‍ക്കാര്‍, ജെയ്‌ലര്‍, ആര്‍സൂ, നദിയാ കെ പാര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി കാമിനി കൗശല്‍ കയ്യടി നേടിയിട്ടുണ്ട്. പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. സമീപകാലത്തിറങ്ങിയ കബീര്‍ സിങ്, ലാല്‍ സിങ് ഛദ്ദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ തുടക്കകാലത്തെ താരങ്ങളില്‍ ഒരാളെയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 12 November 2025

ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം

ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം

ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം രൂപയ്ക്കും വിദേശ വിതരണാവകാശം ഏകദേശം 80 കോടി രൂപയ്ക്കും വിറ്റുപോയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ സംഗീതത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഇതിന് കാരണമായി. ഓഡിയോ അവകാശം 35 കോടി രൂപയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്.
ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 110 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ഇതോടെയാണ് ചിത്രത്തിന്റെ ആകെ പ്രീ-റിലീസ് വരുമാനം 325 കോടി രൂപ കടന്നു. സാറ്റലൈറ്റ്, മറ്റ് പ്രാദേശിക വിതരണാവകാശങ്ങൾ എന്നിവയിൽ അന്തിമ തീരുമാനം ആകാത്തതിനാൽ, മൊത്തം വരുമാനം 400 കോടി രൂപയിലേക്ക് എത്തിയേക്കാമെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു.

 എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജിത് കുമാറിന്റെ ചെന്നൈയിലെ വസതിയിക്ക് നേരെ ബോംബ് ഭീഷണി

അജിത് കുമാറിന്റെ ചെന്നൈയിലെ വസതിയിക്ക് നേരെ ബോംബ് ഭീഷണി

നടൻ അജിത് കുമാറിന്റെ വീടിന് നേരെ ഉണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അജിത്തിന്റെയും നടി രമ്യ കൃഷണന്റെയും വീടിന് നേരെ ബോംബ് ഭീഷണി സന്ദേശം പൊലീസിന് ലഭിക്കുന്നത്. പരിശോധനയ്ക്ക് ശേഷം സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഭിനേതാക്കളുടെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. പൊലീസിന് ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

അടുത്തിടെ തമിഴ് സിനിമയിലെ അഭിനേതാക്കളായ വിജയ്, തൃഷ, നയൻ‌താര, രജനീകാന്ത്, തുടങ്ങിയ താരങ്ങളുടെ വീടിന് നേരെയും പൊലീസിന് വ്യാജ ബോംബ് സന്ദേശം ലഭിച്ചിരുന്നു. ഈ ഭീഷണികളുടെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒക്ടോബറിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോയിലും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അഭിനേതാക്കൾക്ക് പുറമെ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെയും ബോംബ് ഭീഷണി ലഭിച്ചരുന്നു. നഗരത്തിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 10 November 2025

നടൻ ധർമേന്ദ്ര അത്യാസന്ന നിലയിൽ

നടൻ ധർമേന്ദ്ര അത്യാസന്ന നിലയിൽ

ശ്വാസതടസ്സത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ധർമേന്ദ്രയുടെ ആരോഗ്യസ്ഥിതി അത്യാസന്ന നിലയിലാണെന്ന് റിപ്പോർട്ടുകൾ. നവംബർ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. താരം ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് കുടുംബമോ ആശുപത്രിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.