കൊല്ലം:കൊല്ലത്ത് യുവാവിനെ ആക്രമിച്ച് തട്ടികൊണ്ടുപോയ പ്രതികൾ പിടിയിൽ. ശൂരനാട് സ്വദേശികളായ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഇരവിപുരം പൊലീസാണ് അക്രമികളെ പിടികൂടിയത്. തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ്.
വധശ്രമത്തിനും തട്ടിക്കൊണ്ടുപോയതിനും കേസെടുത്തു.സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്. വാഹനം വാങ്ങുന്നതിന് വേണ്ടി ആരോമല്‍ പ്രതികളില്‍ നിന്ന് 14ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ പണമോ വാഹനമോ ആരോമല്‍ തിരികെ നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട് ആരോമലിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ആരോമല്‍ പിടികൊടുത്തില്ല. കഴിഞ്ഞദിവസം രാത്രിയാണ് യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആരോമലിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് ഇടപെട്ട് ആരോമലിനെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.