Showing posts with label Kollam. Show all posts
Showing posts with label Kollam. Show all posts

Sunday, 26 July 2026

പതിന്നാലുകാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് 26,000 രൂപ പിഴയിട്ട്‌ കോടതി

പതിന്നാലുകാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് 26,000 രൂപ പിഴയിട്ട്‌ കോടതി

കടയ്ക്കൽ (കൊല്ലം): പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ്‌ ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത്.

2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിച്ചുവരുന്നതിനിടെ പിടിയിലായത്. മടത്തറ കൊല്ലായിൽ ജങ്‌ഷനിലായിരുന്നു സംഭവം.

എസ്‌.ഐ. മുഹസിൻ മുഹമ്മദ്, ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം നിർത്തിച്ച് കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 19 July 2026

മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു. മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില. ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്ക് ഗണ്യമായി വർധിച്ചെന്നാണ് പൗൾട്രി ഫാം ഉടമകൾ പറയുന്നത്. മുൻപ് 100 കുഞ്ഞുങ്ങളിൽ പത്തോളം മാത്രമാണ് ചത്തുപോയിരുന്നതെങ്കിൽ, ഇപ്പോൾ അത് 25 വരെ ഉയരുന്നതായി അവർ പറയുന്നു. കൂടാതെ കോഴികളുടെ വളർച്ചയും മന്ദഗതിയിലായതോടെ 45 ദിവസം പ്രായമായ കോഴികൾക്ക് സാധാരണ ലഭിക്കേണ്ട 1.8 കിലോ ഭാരം ലഭിക്കാതെ ഒരു കിലോ പോലും തികയാത്ത സ്ഥിതിയാണ്.

കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതോടെ പലരും ഫാമുകൾ ഒഴിച്ചിടുന്നതായും ചെറുകിട വ്യാപാരികൾ പറയുന്നു. ഇന്ധനവില വർധിച്ചതിനെ തുടർന്ന് ഗതാഗതച്ചെലവും കൂടിയതോടെ കോഴിയിറച്ചി വില വീണ്ടും ഉയർന്നു.

അതേസമയം, ട്രോളിങ് നിരോധനം തുടരുന്നതിനാൽ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതോടെ കോഴിയിറച്ചിയിലേക്കുള്ള ഉപഭോക്താക്കളുടെ ആശ്രയം വർധിക്കുകയും ആവശ്യക്കാർ കൂടുകയും ചെയ്തിട്ടുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ച കൂടി ബാക്കിയുള്ളതിനാൽ അതിന് ശേഷം മത്സ്യലഭ്യത മെച്ചപ്പെടുകയും കോഴിയിറച്ചി വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 14 July 2026

ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

ഓൺലൈൻ ഓർഡർ ചെയ്ത മുട്ടറോസ്റ്റിൽ ഒച്ച്; പരിശോധനയിൽ ശുചിത്വവീഴ്ച, ഹോട്ടൽ പൂട്ടിച്ച് അധികൃതർ

പറവൂർ: ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ച മുട്ടറോസ്റ്റിൽ ഒച്ചിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് പറവൂരിലെ ഒരു ഹോട്ടൽ നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് പൂട്ടിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ഫോർട്ട് റോഡിലുള്ള 'ചായ് പീടിക' എന്ന ഹോട്ടലിനെയാണ് ശുചിത്വവീഴ്ച കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.

പറയകാട് സ്വദേശിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി വഴി ഹോട്ടലിൽ നിന്ന് മുട്ടറോസ്റ്റ് ഓർഡർ ചെയ്തത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് കറിയിൽ വെന്ത നിലയിൽ തോടോടുകൂടിയ ഒച്ചിനെ കണ്ടെത്തിയത്. തുടർന്ന് ഭക്ഷണത്തിന്റെ ചിത്രങ്ങളും ബില്ലും സഹിതം പരാതിക്കാരൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി നൽകി.

സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതോടെയാണ് ഹോട്ടൽ താൽക്കാലികമായി പൂട്ടാൻ നടപടി സ്വീകരിച്ചത്.

അതേസമയം, അടുത്തിടെ ഒരു ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് വ്യാജപരാതി നൽകിയതെന്നാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

കൊല്ലത്ത് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു

കൊല്ലം ∙ കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ യുവാവിന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി മന്തി കഴിക്കാനെത്തിയ തേവലക്കര സ്വദേശി അജ്മലാണ് ഹോട്ടൽ അടിച്ചു തകർത്തത്. മന്തി വിഭവങ്ങൾ വിൽക്കുന്ന 'മന്തി മൻസിൽ' എന്ന ഹോട്ടലിലാണ് അക്രമസംഭവങ്ങൾ ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും സാധനങ്ങൾ വാരി എറിയുകയുമായിരുന്നു. തുടർന്ന് ഹോട്ടലിലെ കൗണ്ടർ അടക്കം അടിച്ചു തകർത്തു. ഹോട്ടൽ ഉടമ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പൊലീസ് എത്തിയപ്പോഴും യുവാവ് ആക്രമണം അവസാനിപ്പിക്കാൻ തയാറായിരുന്നില്ല

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 July 2026

'സൗജന്യയാത്ര' സ്വകാര്യ ബസുകൾക്ക് തിരിച്ചടി

'സൗജന്യയാത്ര' സ്വകാര്യ ബസുകൾക്ക് തിരിച്ചടി

കൊല്ലം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4,000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.

ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ 458 'പ്രിയദർശിനി' ബസുകളിൽ സ്ത്രീകളുടെ യാത്ര സൗജന്യമായതോടെ കൂടുതൽ യാത്രക്കാരും സർക്കാർ ബസുകളിലേക്ക് മാറിയതായി ബസുടമകൾ പറയുന്നു. കെ.എസ്.ആർ.ടി.സി. സർവീസ് ഇല്ലാത്ത റൂട്ടുകളിലാണ് സ്വകാര്യ ബസുകൾക്ക് ഇപ്പോഴും ആശ്വാസകരമായ യാത്രക്കാരുള്ളത്.

വരുമാനക്കുറവ് മൂലം ചില ബസുകളിൽ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രം നൽകേണ്ട സാഹചര്യമാണുള്ളത്. മൂന്ന് ജീവനക്കാരുണ്ടായിരുന്ന ബസുകളിൽ ഇപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് തുടരുന്നത്. ചില സർവീസുകൾ രാവിലെയും വൈകീട്ടും മാത്രമായി ചുരുക്കിയതായും ഉടമകൾ പറയുന്നു.

ഡീസൽ വിലവർധനയും അറ്റകുറ്റപ്പണി ചെലവും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ബസുടമകൾ വ്യക്തമാക്കി. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 7ന് സ്വകാര്യ ബസ് മേഖല സമരപരിപാടികൾ സംഘടിപ്പിക്കും. സ്ത്രീകളുടെ സൗജന്യയാത്ര സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, രോഗികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്കായി പരിമിതപ്പെടുത്തണമെന്നും സർക്കാർ സഹായം ലഭിച്ചാൽ സ്വകാര്യ ബസുകളിലും സൗജന്യയാത്ര നടപ്പാക്കാൻ തയ്യാറാണെന്നും ബസുടമകൾ അറിയിച്ചു.