Wednesday, 24 September 2025

കൊല്ലത്ത് റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

SHARE
 



കൊല്ലം: റബർ തോട്ടത്തിനുള്ളിൽ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി. പുനലൂർ- മൂവാറ്റുപുഴ പാതയിൽ മുക്കടവ് പാലത്തിന് സമീപം ചെങ്കുത്തായ റബർ തോട്ടത്തിലാണ് ചങ്ങലയിൽ പൂട്ടിയ നിലയിൽ‌ മൃതശരീരം കണ്ടെത്തിയത്. മൃതശരീരത്തിന്റെ ഒരു കാലും കൈയും ചങ്ങലകൊണ്ട് ബന്ധിച്ച് മരത്തിനു ചുറ്റും താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.

കഴുത്ത് വരെയുള്ള ഭാഗം കത്തിക്കരിഞ്ഞ നിലയിലാണ്. ഇതിനടുത്തായി ഒഴിഞ്ഞ നിലയിൽ ഒരു ബാഗും കന്നാസും കുപ്പിയും കണ്ടെത്തി.രാവിലെ എട്ടരയോടെ കാന്താരി മുളക് പറിക്കുന്നതിനായി തമിഴ്നാട് സ്വദേശി എത്തിയപ്പോഴാണ് മൃതശരീരം കാണുന്നത്. ഉടൻ തന്നെ പുനലൂര്‍ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു. കൊട്ടാരക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിലയിലുള്ള കൊലപാതകം എന്നുതന്നെയാണ് പ്രാഥമിക നിഗമനം. ഇതുവരെയും സ്ഥലത്ത് മിസ്സിങ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.